Home LATEST കൊറോണ പ്രതിരോധം:അത്യാധുനിക ഡ്രോണുകളുമായി വിവിധ രാജ്യങ്ങൾ

കൊറോണ പ്രതിരോധം:അത്യാധുനിക ഡ്രോണുകളുമായി വിവിധ രാജ്യങ്ങൾ

വിവിധ രാജ്യങ്ങൾ കൊറോണ വൈറസിനെ പ്രതിരോധിക്കാനും നിരീക്ഷണം നടത്താനും പുതിയ സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. മുഖംമൂടികളില്ലാതെ പുറത്തുപോകുന്ന പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാനും മറ്റും അത്യാധുനിക ഡ്രോണുകൾ വരെയാണ് വിവിധ നഗരങ്ങളിൽ ഇറക്കിയിരിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിന് ദുബായ്, മാഡ്രിഡ് നഗരങ്ങളിൽ ഡ്രോണുകൾ ഇറക്കിയിട്ടുണ്ട്. തെരുവിലിറങ്ങി നടക്കുന്നവരോട് വീട്ടിലേക്ക് പോകാൻ ഡ്രോൺ ആവശ്യപ്പെടുന്നുണ്ട്. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള രംഗങ്ങളാണ് ചില നഗരങ്ങളിൽ ഇപ്പോൾ കാണുന്നത്. 
ജനങ്ങളെ പരിഭ്രാന്തരാക്കാൻ വേണ്ടിയല്ല, മുൻകരുതൽ എന്ന നിലയ്ക്കാണ് ഡ്രോണുകൾ ഇറക്കിയിരിക്കുന്നത്. സ്‌പെയിൻ പോലുള്ള ഒരു രാജ്യത്ത് 4.7 കോടി ജനസംഖ്യയിൽ 9,191 പേർക്ക് തിങ്കളാഴ്ചയോടെ രോഗം പിടിപെട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ കഴിഞ്ഞ വാരാന്ത്യം മുതൽ, മാഡ്രിഡിലെ പൊലീസ് സ്പീക്കറുകളുള്ള ഡ്രോണുകൾ ഉപയോഗിച്ച് കൊറോണ നിങ്ങളെത്തന്നെയും അതുപോലെ മറ്റുള്ളവരെയും അപകടത്തിലാക്കാമെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. തെരുവിലും നഗരത്തിലും ഇറങ്ങിയവരോടെല്ലാം വീട്ടിലിരിക്കാൻ പറയുന്നു.
ഡ്രോണുകളുടെ പ്രവർത്തനത്തിന്റെ വിഡിയോ മാഡ്രിഡ് മുനിസിപ്പൽ പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഡ്രോൺ കൈകാര്യം ചെയ്യുന്നതായി കാണാം. ഇത് ആളുകളെ വീട്ടിൽ തന്നെ തുടരാനും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ മാത്രം പുറത്തുപോകാനും പറയുന്ന ഉച്ചത്തിലുള്ള സന്ദേശം നൽകുന്നുണ്ട്.
നിങ്ങളുടെ സുരക്ഷയും എല്ലാവരുടെയും സുരക്ഷയ്ക്കായി എന്തു നടപടികളും സ്വീകരിക്കാൻ മടിക്കില്ലെന്ന് പൊലീസ് ട്വിറ്ററിൽ കുറിച്ചു. സ്‌പെയിനിലെ രോഗബാധിതരാണെന്ന് സംശയിക്കുന്നവർ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങിയാൽ 600,000 യൂറോ വരെ പിഴയും തടവും അനുഭവിക്കേണ്ടിവരും.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ സാമ്പത്തിക തലസ്ഥാനമായ ദുബായിലും കുവൈത്തിലെ നഗരങ്ങളിലും ഡ്രോണുകൾ കാണാം. ജിസിസി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളിൽ താമസിക്കുന്ന വലിയ പ്രവാസി ജനസംഖ്യ കണക്കിലെടുത്ത് ഒന്നിലധികം ഭാഷകളിലാണ് മുന്നറിയിപ്പുകൾ നൽകുന്നത്. കുവൈത്ത് ആരോഗ്യമന്ത്രി ബാസൽ അൽ സബ സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞത് എല്ലാവരോടും വീട്ടിൽ തുടരാൻ അഭ്യർഥിക്കുന്നു എന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...