Home LATEST കൊറോണാവൈറസ്: ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍

കൊറോണാവൈറസ്: ഫോണും ലാപ്‌ടോപ്പും ഉപയോഗിക്കുന്നവര്‍ അറിയേണ്ട ചില കാര്യങ്ങള്‍

ലോകമെമ്പാടും കൊറോണാവൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു. എന്നാല്‍ കോവിഡ്-19 എന്നറിയപ്പെടുന്ന ഈ വൈറസ് പടരാതിരിക്കാൻ വേണ്ടതൊക്കെ ചെയ്യുക എന്നത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്. പരിഭ്രമിക്കേണ്ട കാര്യമില്ലെങ്കിലും ഇക്കാലത്ത് ചില മുന്‍കരുതലുകള്‍ എടുക്കുന്നക് വ്യക്തിക്കും സമൂഹത്തിനും ഒരുപോലെ ഉപകാരപ്പെടുമെന്നു കാണാം.

വൃത്തിയുടെ കാര്യത്തില്‍ മാസ്‌ക് ധരിക്കുക, ഗ്ലൗസ് അണിയുക, കൈ കഴുകുക തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് പ്രാധാന്യം നല്‍കി വരുന്നത്. എന്നാല്‍, പലരും സ്ഥിരമായി കൊണ്ടുനടക്കുന്ന ഉപകരണങ്ങളായ ഫോണുകളും ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുന്ന കാര്യത്തിലും ചില മുന്‍കരുതലുകള്‍ വേണമെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ പറയുന്നത്. ഗ്ലോബല്‍ ഹെല്‍ത് റിപ്പോര്‍ട്ടുകള്‍ പ്രകാരം മൊബൈല്‍ ഫോണുകള്‍ മുഴുവന്‍ ബാക്ടീരിയകളുടെയും വൈറസുകളുടെയും വിഹാര കേന്ദ്രമാണ്. ഇവയിലൂടെ രോഗം പകരാനുള്ള സാധ്യത വളരെയധികം ഉണ്ടെന്നാണ് പറയുന്നത്. നിങ്ങളുടെ ഫോണിലോ ലോപ്‌ടോപ്പിലോ വൈറസ് കയറിക്കൂടിയിട്ടുണ്ടെങ്കില്‍ എത്ര തവണ കൈകഴുകി എന്നതു പ്രശ്‌നമല്ല, എങ്കിലും രോഗം പടരാം. ഈ സമയത്ത് എടുക്കാവുന്ന ചില മുന്‍കരുതലുകള്‍:


. ഫോണുകളും തൂവാലകളും പോക്കറ്റിലോ ബാഗിനുള്ളിലോ പേഴ്‌സിലോ വയ്ക്കരുത്.

∙ ഫോണ്‍ കോളുകള്‍ എടുക്കാന്‍ ഇയര്‍ഫോണുകള്‍ ഉപയോഗിക്കുക. ഫോണ്‍ എടുത്ത് നേരിട്ടു മുഖത്തു ചേര്‍ത്തു പിടിക്കുന്നത് ഒഴിവാക്കാം. 

∙ ഇന്റര്‍നെറ്റ് കഫേകള്‍ തുടങ്ങിയ പൊതു കംപ്യൂട്ടുകള്‍ ഉപയോഗിക്കുന്നത് പറ്റുമെങ്കില്‍ ഉപേക്ഷിക്കുക. നിര്‍ബന്ധമാണെങ്കില്‍ സ്റ്റെറൈല്‍ ഗ്ലൗകള്‍ അണിഞ്ഞ ശേഷം മാത്രം അവ ഉപയോഗിക്കുക. കീബോര്‍ഡിനും മൗസിനും ഗ്ലൗസ് ഉചിതമാണ്. പല ഇന്റര്‍നെറ്റ് കഫെകളിലും ഇപ്പോള്‍ ഹെഡ്‌ഫോണുകള്‍ വച്ചിട്ടുണ്ടാകും. ഇവ ഉപയോഗിക്കരുത്.

∙ നിങ്ങളുടെ ഫോണിന് ഐപി68 വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ടെങ്കില്‍ അവ വല്ലപ്പോഴും കഴുകി ശുദ്ധീകരിക്കുന്നതും ഗുണം ചെയ്‌തേക്കുമെന്നും പറയുന്നു.

∙ ലാപ്‌ടോപ്പുകള്‍ ക്ലീന്‍ ചെയ്യാനായി അണുമുക്തി വരുത്തുന്ന ലേപനങ്ങള്‍ ടിഷ്യൂ കടലാസുകളില്‍ അല്‍പ്പം പുരട്ടി വൃത്തിയാക്കാന്‍ ശ്രമിക്കുക. എല്ലാ മുക്കും മൂലയും ഇങ്ങനെ തുടച്ചു വൃത്തിയാക്കുക.

∙ ഇയര്‍ഫോണുകളും അണുമുക്തമാക്കുന്ന ലേപനങ്ങള്‍ ഉപയോഗിച്ച് വൃത്തിവരുത്തിയ ശേഷം ഉപയോഗിക്കാന്‍ മറക്കരുത്.

∙ ക്ലീനിങ് ലിക്വിഡുകള്‍ ഉപയോഗിച്ച് സ്മാര്‍ട് ഉപകരണങ്ങള്‍ വൃത്തിയാക്കരുത്. അവ നിറം പോകാനും ഫോണിന്റെയും മറ്റും നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും മറ്റും എളുപ്പം ദ്രവിക്കാനും ഇടയാക്കാനുള്ള സാധ്യതയുമുണ്ട്.

∙ ഫോണും ലാപ്‌ടോപ്പും എല്ലാം വൃത്തിയാക്കിയ ശേഷം കൈ സോപ്പിട്ടു വൃത്തിയായി കഴുകാന്‍ മറക്കാതിരിക്കുക.

∙ നിങ്ങളുടെ സ്മാര്‍ട് ഉപകരണങ്ങള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

∙ മറ്റുള്ളവരുടെ ഫോണും ലാപ്‌ടോപ്പും തത്കാലം എടുക്കാതരിക്കാനും ഉപയോഗിക്കാതരിക്കാനും ശ്രമിക്കുക. സ്വന്തം ഫോണും ലാപ്‌ടോപ്പും എല്ലാം മറ്റുള്ളവര്‍ക്കു നല്‍കാതിരിക്കാനും ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...