Home LATEST ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ വഴി മാത്രം

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ വഴി മാത്രം

ആപ്പിൾ വർഷം തോറും നടത്തിവരുന്ന വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ് ഓൺലൈൻ വഴി സംഘടിപ്പിക്കാൻ തീരുമാനം. കോവിഡ്-19 വ്യാപനത്തിനിടെ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കുന്നതിനായാണ് പരിപാടി ഓൺലൈൻ വഴിമാത്രം നടത്താൻ തിരുമാനിച്ചത്.കോൺഫറൻസ് ഓൺലൈൻ വഴിയാവുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡെവലപ്പർമാർക്ക് അതിന്റെ ഭാഗമാവാൻ സാധിക്കും. വളരെ നേരത്തെ തന്നെ ഐഓഎസ്, ഐപാഡ് ഓഎസ്, മാക് ഓഎസ്, വാച്ച് ഓഎസ്, ടിവി ഓഎസ് എന്നിവയുമായി ബന്ധപ്പെട്ട ആപ്പിളിന്റെ ഭാവി പദ്ധതികളെ കുറിച്ച് അറിയാനാവും.ആപ്പിളിന്റെ സുപ്രധാനമായ പല പ്രഖ്യാപനങ്ങളും നടക്കാറുള്ള വേദിയാണ് വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസ്. സ്വന്തമായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിനാൽ മറ്റ് സാങ്കേതിക വിദ്യാ മേളകളിലൊന്നും ആപ്പിൾ പങ്കെടുക്കാറില്ല.ഈ വർഷം ബാർസലോണയിൽ നടക്കാനിരുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്, ഫെയ്സ്ബുക്കിന്റെ എഫ്8 ഡെവലപ്പർ കോൺഫറൻസ്, ഗൂഗിളിന്റെ ഐഓ കോൺഫറൻസ് എന്നിവ കോറോണ ഭീതിയെ തുടർന്ന് പിൻവലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...