Home LATEST ടെലികോം മേഖലയെ സഹായിക്കാൻ സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്.

ടെലികോം മേഖലയെ സഹായിക്കാൻ സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്.

തകർച്ചയുടെ വക്കിൽനിൽക്കുന്ന രാജ്യത്തെ ടെലികോം മേഖലയെ സഹായിക്കാൻ സർക്കാർ സഹായ പാക്കേജ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. പാക്കേജുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. അഡ്ജസ്റ്റ് ചെയ്ത മൊത്തവരുമാനവുമായി (എജിആർ) ബന്ധപ്പെട്ട കുടിശികയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോൺ ഐഡിയയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ വാർത്ത.കുടിശികയായി 53000 കോടി രൂപയാണ് വോഡഫോൺ ഐഡിയ സർക്കാരിന് നൽകാനുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 17 ന് വീണ്ടും കോടതി ചേരുന്നതിന് മുന്നോടിയായി കമ്പനികൾക്കുള്ള സഹായ പാക്കേജ് സർക്കാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഏജിആർ കുടിശിക തിരിച്ചടയ്ക്കുന്നതിന് കമ്പനികൾക്ക് കുറച്ച് വർഷംകൂടി സർക്കാർ സമയം നൽകിയേക്കുമെന്ന് ഇടി ടെലികോം റിപ്പോർട്ടിൽ പറയുന്നു. നേരത്തെ 53000 കോടി രൂപ കുടിശിക അടയ്ക്കാൻ 15 വർഷം സമയം നൽകണമെന്ന് വോഡഫോൺ അഭ്യർത്ഥിച്ചിരുന്നു.ഈ വിഷയത്തിൽ വോഡഫോൺ ഐഡിയ ഏറെ നാളുകളായി ടെലികോം മന്ത്രാലയവുമായി തർക്കം നിലനിൽക്കുന്നുണ്ട്. കമ്പനി ആഭ്യന്തര തലത്തിൽ നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയതിനേക്കാൾ കൂടുതൽ തുകയാണ് ടെലികോം വകുപ്പ് കുടിശികയായി ചുമത്തിയിരിക്കുന്നത് എന്ന് വോഡഫോൺ ആരോപിക്കുന്നു. കമ്പനിയുടെ കണക്കനുസരിച്ച് 21500 കോടി രൂപയാണ് കുടിശിക വരിക. വോഡഫോൺ ഐഡിയ മാത്രമല്ല, ഭാരതി എയർയെൽ, ടാറ്റ ടെലിസർവീസസ് പോലുള്ള കമ്പനികളും ടെലികോം മന്ത്രാലയത്തിന്റെ കണക്കിൽ അധിക തുകയാണുള്ളത് എന്ന് പറയുന്നു.എജിആർ കുടിശിക ഉടൻ തിരിച്ചടയ്ക്കണമെന്ന് കോടതി ഉത്തരവ് വന്നതിനെ തുടർന്ന് വലിയ തുക തിരിച്ചടയ്ക്കാൻ കമ്പനികൾ നിർബന്ധിതരായി. എന്നാൽ മുഴുവൻ തുകയും അടയ്ക്കാനാവാത്തതിനെ തുടർന്ന് കുടിശികയുടെ ഒരു ഭാഗം നൽകി ബാക്കി തുകയ്ക്ക് സമയം ആവശ്യപ്പെടുകയായിരുന്നു കമ്പനികൾ. 37000 കോടി രൂപ നൽകാനുള്ള എയർടെൽ ഇതുവരെ 18000 കോടി രൂപ നൽകിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...