Home LATEST ടിക് ടോക്കിനെതിരെ അമേരിക്കയിൽ കൂടുതൽ നിയന്ത്രണം വന്നേക്കും

ടിക് ടോക്കിനെതിരെ അമേരിക്കയിൽ കൂടുതൽ നിയന്ത്രണം വന്നേക്കും

ചൈനീസ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അമേരിക്കയിൽ കൂടുതൽ നിയന്ത്രണം വന്നേക്കും. സർക്കാർ ജീവനക്കാർക്ക് സർക്കാർ നൽകിയ ഫോണുകളിൽ ടിക് ടോക്ക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് നിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ബിൽ അവതരിപ്പിച്ചിരിക്കുകയാണ് രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ.അമേരിക്കൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് ഭരണകൂടവുമായി പങ്കുവെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശ സുരക്ഷയിൽ ആശങ്ക ഉയർത്തിയാണ് ജോള് ഹാവ്ലി, റിക്ക് സ്കോട്ട് എന്നീ സെനറ്റർമാർ ബിൽ അവതരിപ്പിച്ചത്. അമേരിക്കയിലെ യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച ടിക് ടോക്ക് ഏറെ നാളുകളായി അമേരിക്കയിൽ സംശയ നിഴലിലാണ്.ചാരവൃത്തി, ദേശ സുരക്ഷ തുടങ്ങിയ ആശങ്കകൾ ഉന്നയിച്ച് ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയ്ക്കെതിരെ അമേരിക്ക വാണിജ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. വാവേയുമായി വാണിജ്യ ഇടപാടുകളിലേർപ്പെടുന്നതിന് അമേരിക്കൻ കമ്പനികൾക്ക് ഇപ്പോഴും കർശന നിയന്ത്രണമാണുള്ളത്. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ പച്ചപിടിച്ച മറ്റൊരു ചൈനീസ് ഉൽപ്പന്നത്തിനെതിരെ അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.ഹ്രസ്വ വീഡിയോകൾ പങ്കുവെക്കുന്ന ടിക് ടോക്ക് അമേരിക്കൻ കൗമാരക്കാർക്കിടയിൽ അതിവേഗമാണ് സ്വീകാര്യത നേടിയത്. അമേരിക്കയിൽ ടിക് ടോക്കിനുള്ള 2.65 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ ഉപയോക്താക്കളിൽ 60 ശതമാനം പേർ 16 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരാണ്.അമേരിക്കൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ മ്യൂസിക്കലിയെ ഏറ്റെടുത്ത ടിക് ടോക്ക് ഉടമ ബൈറ്റ്ഡാൻസിനെതിരെ അമേരിക്ക കഴിഞ്ഞ നവംബറിൽ അന്വേഷണം ആരംഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...