Home LATEST കൊറോണ: കേരളം ഒറ്റക്കെട്ട്,ടെലികോം കമ്പനികൾ ഇന്റർനെറ്റ് വേഗം 40% കൂട്ടി

കൊറോണ: കേരളം ഒറ്റക്കെട്ട്,ടെലികോം കമ്പനികൾ ഇന്റർനെറ്റ് വേഗം 40% കൂട്ടി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ്‌ ഉപഭോഗം വര്‍ധിക്കുമെന്നും ഇത് പരിഹരിക്കാന്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറുകളുമായി ചര്‍ച്ച ചെയ്തു ബാന്‍ഡ് വിഡ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കമ്പനികൾ ഉറപ്പ് നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞിരുന്നു.ഇന്റർനെറ്റ് 40 ശതമാനം ഉയർത്താമെന്ന് വിവിധ ടെലികോം കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഐടി സെക്രട്ടറി വിളിച്ച് ചേര്‍ത്ത റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ടെലി സര്‍വ്വീസസ്, സെന്‍ട്രല്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ എന്നിവരുടെ യോഗത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള സംവിധാനങ്ങളുടെ ക്ഷമത 40 ശതമാനം വര്‍ധിപ്പിക്കാം എന്ന് ഈ ടെലികോം കമ്പനികള്‍ ഉറപ്പ് നല്‍കുകയായിരുന്നു.ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നിരീക്ഷിക്കാന്‍ ദിവസവും ഉച്ചയ്ക്ക് 12ന് ടെലികോം കമ്പനികളില്‍ നിന്നു വിവരം ശേഖരിക്കും. ഈ പ്രതിസന്ധി ഘട്ടത്തിലും രാഷ്ട്രീയം കളിക്കുന്നവര്‍ മനസ്സിലാക്കണം, ഇങ്ങനെയൊക്കെയാണ് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...