Home LATEST കൊറോണ വൈറസ് : ജീവനക്കാർ പരിഭ്രാന്തരാകരുതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കൊറോണ വൈറസ് : ജീവനക്കാർ പരിഭ്രാന്തരാകരുതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ

കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് ഗൂഗിളിന്റെ മുൻനിര തൊഴിലാളികളോട് സിഇഒ സുന്ദർ പിച്ചൈ അഭ്യർഥിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളും കമ്പനികളും നമ്മുടെ കമ്പനിയെ വിവരങ്ങൾക്കും മറ്റു സേവനങ്ങൾക്കുമായി ആശ്രയിക്കുന്നുണ്ടെന്നും പിച്ചൈ അവരെ ഓർമ്മപ്പെടുത്തുന്നു.

ഈ ആഴ്ച ആദ്യം തന്നെ വാർഷിക ഡവലപ്പർമാരുടെ കോൺഫറൻസ് ഗൂഗിൾ റദ്ദാക്കിയിരുന്നു. മെയ് പകുതിയോടെ കലിഫോർണിയയിലെ മൗണ്ടെയ്ൻ വ്യൂയിൽ 7,000 ത്തിലധികം പേർ പങ്കെടുക്കാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. ഇത് എല്ലാവർക്കുമുള്ള അസ്വസ്ഥമായ സമയമാണെന്ന് ഞങ്ങൾക്കറിയാമെന്നും ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് സുന്ദർ പിച്ചൈ പറഞ്ഞു.


വലുതും ചെറുതുമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ സഹായത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ, ഇത് ഏറെ വലിയൊരു പ്രതിസന്ധിയാണെന്നും പിച്ചൈ പറഞ്ഞു. ലോകമെമ്പാടുമുള്ള 120,000 ജീവനക്കാർ ഏതു നിമിഷവും വീട്ടിൽ നിന്ന് ജോലിചെയ്യാൻ തയാറാകണം. ഓരോ രാത്രിയിലും അവരുടെ ലാപ്‌ടോപ്പുകൾ വീട്ടിലേക്ക് കൊണ്ടുപോകണമെന്നും ഗൂഗിൾ അറിയിപ്പ് നൽകി.

അസുഖം തോന്നിയാൽ വീട്ടിലിരിക്കണമെന്ന് ഫിനാൻഷ്യൽ ചീഫ് റൂത്ത് പോറാത്ത് ജീവനക്കാരോട് പറഞ്ഞിട്ടുണ്ട്. വൈറസ് നിരീക്ഷിക്കുന്നതിനായി ഗൂഗിൾ 24 മണിക്കൂർ കമാൻഡ് സെന്റർ പ്രവർത്തിപ്പിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ കഠിനാധ്വാനം ചെയ്യാനും ജീവനക്കാരോട് അഭ്യർഥിച്ചു.

ഇതിനിടെ ഗൂഗിൾ സന്ദര്‍ശകർക്ക് വിലക്കേർപ്പെടുത്തി. ജോലിക്കാരെ കൂടാതെ പുറത്തുനിന്നുള്ള ആരെയും ഓഫിസിലേക്ക് കടത്തിവിടുന്നില്ല. എല്ലാ ഇവന്റുകളും മീറ്റിങ്ങുകളും ഗൂഗിൾ ഒഴിവാക്കി. എല്ലാ നിർദ്ദേശങ്ങളും ഇ–മെയിൽ, മറ്റു മെസേജിങ് സംവിധാനങ്ങൾ വഴിയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...