Home LATEST സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സംരക്ഷണമില്ല:നൂറ് കോടിയിലധികം ആൻഡ്രോയിഡ് ഫോണുകൾ ഹാക്കിങ് ഭീഷണിയിൽ

സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സംരക്ഷണമില്ല:നൂറ് കോടിയിലധികം ആൻഡ്രോയിഡ് ഫോണുകൾ ഹാക്കിങ് ഭീഷണിയിൽ

നൂറ് കോടിയിലധികം ആൻഡ്രോയിഡ് ഫോണുകൾ ഹാക്കിങ് ഭീഷണിയിലെന്ന് റിപ്പോർട്ട്. സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സംരക്ഷണമില്ലാത്തതിനാലാണ് ഫോണുകൾ ഭീഷണിയിലാവാൻ കാരണമെന്ന് സൈബർ സുരക്ഷാ നിരീക്ഷകരായ വിച്ച്? (Which?) പറഞ്ഞു.ലോകത്താകമാനമുള്ള ഉപയോക്താക്കളെ ഈ സുരപക്ഷാ വീഴ്ച ബാധിച്ചേക്കാം. വിവരചോർച്ച, റാൻസംവെയർ ആക്രമണം, മാൽവെയർ ആക്രമണം എന്നിവ ഈ ഫോണുകൾക്ക് നേരെ ഉണ്ടാവാനിടയുണ്ട്.2012-ലോ അതിന് മുമ്പോ പുറത്തിറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരുണ്ടെങ്കിൽ തീർച്ചയായും പേടിക്കണം.42.1 ശതമാനം ആൻഡ്രോയിഡ് ഉപയോക്താക്കളും ആൻഡ്രോയിഡ് 6.0 വേർഷനോ അതിന് മുമ്പോ ഉള്ള ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണെന്നാണ് ഗൂഗിളിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്.ആൻഡ്രോയിഡ് സെക്യൂരിറ്റി ബുള്ളറ്റിൻ അനുസരിച്ച് 2019 ൽ ആൻഡ്രോയിഡ് 7.0 വേർഷന് താഴെയുള്ള ആൻഡ്രോയിഡ് ഫോണുകളിലേക്ക് വേണ്ട സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകൾ നൽകിയിട്ടില്ല.വിച്ച്? നടത്തിയ അന്വേഷണത്തിൽ ആന്റി വൈറസ് ലാബ് എവി കംപാരറ്റീവ്സിന്റെ സഹായത്തോടെ സുരക്ഷാ അപ്ഡേറ്റുകൾ ലഭിച്ചിട്ടില്ലാത്ത ഫോണുകളെല്ലാം ഹാക്ക് ചെയ്യാൻ സാധിച്ചു.കണ്ടെത്തലുകൾ ഗൂഗിളിന് കൈമാറിയിട്ടുണ്ടെന്ന് വിച്ച്? പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് കാര്യക്ഷമമായ ആശയവിനിമയം നടത്താൻ ഗൂഗിൾ തയ്യാറായിട്ടില്ല.വിലകൂടിയ ആൻഡ്രോയിഡ് ഫോണുകൾക്ക് സുരക്ഷാ പിന്തുണ നഷ്ടമാവുന്ന ഹ്രസ്വകാലത്തേയ്ക്കുള്ള ആയുസ് മാത്രമേയുള്ളൂ. ആയിരക്കണക്കിന് ഉപയോക്താക്കൾ ഹാക്കിങ്ങിന് ഇരയായാലുണ്ടാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്ന് വിച്ച്? കംപ്യൂട്ടിങ് എഡിറ്റർ കേറ്റ് ബേവൻ പറഞ്ഞു.ഗൂഗിളും ഫോൺ നിർമാതാക്കളും സുരക്ഷാ അപ്ഡേറ്റുകൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. അത് എത്രനാൾ ലഭിക്കും എന്നതും സുരക്ഷാപിന്തുണ അവസാനിപ്പിക്കുമ്പോൾ ഉപയോക്താക്കൾ എന്തുചെയ്യണം എന്നതും സംബന്ധിച്ച് വ്യക്തത വരുത്തുകയും വേണം.സ്മാർട് ഉപകരണങ്ങളുടെ സുരക്ഷാ അപ്ഡേറ്റുകൾ സംബന്ധിച്ച സുതാര്യത ഉറപ്പാക്കുന്നതിന് ഭരണകൂടങ്ങൾ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...