Home LATEST ഫോണ്‍ വിളിക്കുമ്പോള്‍ മറുപടി 'ചുമ'; കൊറോണ ബോധവല്‍കരണവുമായി സര്‍ക്കാര്‍

ഫോണ്‍ വിളിക്കുമ്പോള്‍ മറുപടി ‘ചുമ’; കൊറോണ ബോധവല്‍കരണവുമായി സര്‍ക്കാര്‍

ഭീതി പടർത്തി കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതിന്റെ വ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികൾ പിന്തുടരുന്നതിനായുള്ള സന്ദേശം ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഡയൽ ടോണിന് പകരം കോറോണ വൈറസ് ബോധവൽക്കരണ സന്ദേശം കേൾപ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കൾ.കോവിഡ്- 19 ന്റെ വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്, കേന്ദ്ര സർക്കാർ ഒരു പ്രീ-കോൾ ബോധവൽക്കരണ സന്ദേശം നൽകിയിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ടിൽ പറയുന്നു.ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്. കൊറോണ വൈറസ് പടരുന്നത് തടയാൻ നിങ്ങൾക്ക് കഴിയും. ചുമ അല്ലെങ്കിൽ തുമ്മൽ സമയത്ത് ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്പർശിക്കരുത്. ആർക്കെങ്കിലും ചുമ, പനി, ശ്വാസംമുട്ടൽ എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരിൽനിന്നും ഒരു മീറ്റർ അകലം പാലിക്കുക. ആവശ്യമെങ്കിൽ അടുത്തുള്ള ആരോഗ്യകേന്ദ്രം ഉടൻതന്നെ സന്ദർശിക്കുക. എന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...