Home LATEST ജിമെയിലും, യൂട്യൂബും ഉപയോഗിക്കരുത്! വാവേ സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

ജിമെയിലും, യൂട്യൂബും ഉപയോഗിക്കരുത്! വാവേ സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയുടെ ഉപയോക്താക്കൾ ജിമെയിൽ, യൂട്യൂബ് പോലുള്ള ഗൂഗിളിന്റെ വിവിധ ആവശ്യങ്ങൾക്കായുള്ള ആപ്ലിക്കേഷനുകൾ പുറത്ത് നിന്നും ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കരുതെന്ന് ഗൂഗിളിന്റെ നിർദേശം. 2019 മേയ് 16 മുതൽ ഗൂഗിൾ ഉൾപ്പടെയുള്ള അമേരിക്കൻ കമ്പനികൾ വാവേയുമായി സഹകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം നിലനിൽക്കെയാണ് ഈ നിർദേശം.

ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗൺലോഡ് ചെയ്യുന്ന ഗൂഗിൾ ആപ്ലിക്കേഷനുകളിലും സേവനങ്ങളിലും ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനാവില്ലെന്നും ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് അംഗീകാരമുള്ള ഉപകരണങ്ങളിൽ മാത്രമേ അത് ലഭിക്കുകയുള്ളൂ എന്നും ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നു.

2019 മേയ് 16 ന് മുമ്പ് ഉപയോഗത്തിലിരുന്ന വാവേ ഫോണുകളിൽ മാത്രമേ അമേരിക്കൻ കമ്പനികൾക്ക് സേവനങ്ങൾ എത്തിക്കാൻ അനുവാദമുള്ളൂ.ഗൂഗിൾ പ്ലേയ്ക്ക് പുറത്തുള്ള ഓൺലൈൻ ആപ്പ് വിതരണക്കാരിൽ നിന്നും ഗൂഗിൾ ആപ്ലിക്കേഷൻ ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ഫോണുകളുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഗൂഗിൾ പറയുന്നു. അത്തരം ആപ്ലിക്കേഷനുകളിൽ കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാനിടയുണ്ടെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു.അതേസമയം ഗൂഗിൾ മൊബൈൽ സർവീസ് (ജിഎംഎസ്) സേവനങ്ങൾക്ക് പകരമായി സ്വന്തം സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് വാവേ. ഭാവി ഫോണുകളിലേക്ക് ഗൂഗിൾ പ്ലേ സേവനങ്ങൾ വേണ്ടെന്നാണ് കമ്പനിയുടെ നിലപാട്. ഇപ്പോഴുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടാലും ഇനിയും അത്തരത്തിൽ നിരോധനത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ ഗൂഗിളിലേക്ക് തിരികെ പോവില്ല.

ഗൂഗിൾ പ്ലേ സർവീസസിന് പകരം വാവേ മൊബൈൽ സർവീസ് നിർമിക്കുകയാണ് കമ്പനി. ഹാർമണി ഓഎസ് എന്ന പേരിൽ സ്വന്തം ഓഎസും കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.

അമേരിക്ക വാവേയ്ക്ക് ഏർപ്പെടുത്തിയ നിരോധനം അനുസരിച്ച് ഗൂഗിളിന് ആൻഡ്രോയ്ഡ് ലൈസൻസ് വാവേയ്ക്ക് വിൽക്കാൻ സാധിക്കില്ല. എന്നാൽ ഫോണുകളിൽ ആൻഡ്രോയിഡിന്റെ ഓപ്പൺ സോഴ്സ് കോഡുകൾ ഉപയോഗിക്കാനാവും. പക്ഷെ. ഏറ്റവും പ്രധാനപ്പെട്ട പ്ലേ സ്റ്റോറും, ഗൂഗിൾ ആപ്ലിക്കേഷനുകളും ഫോണുകളിൽ ലഭിക്കില്ല.

വാവേ മാർച്ചിൽ പുറത്തിറക്കാനൊരുങ്ങുന്ന വാവേ പി40 സ്മാർട്ഫോൺ പരമ്പരയിൽ വാവേ മൊബൈൽ സർവീസസ് ആയിരിക്കും ഉണ്ടാവുക എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...