Home LATEST ആന്‍ഡ്രോയിഡ് 11 ഡൗണ്‍ലോഡ് ചെയ്യാം; ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്ത്

ആന്‍ഡ്രോയിഡ് 11 ഡൗണ്‍ലോഡ് ചെയ്യാം; ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ പുറത്ത്

ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടുത്തപതിപ്പായ ആൻഡ്രോയിഡ് 11-ന്റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ ഗൂഗിൾ പുറത്തിറക്കി. സാധാരണ മാർച്ചിലാണ് ആൻഡ്രോയിഡ് പ്രിവ്യൂ ഗൂഗിൾ പുറത്തിറക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു മാസം നേരത്തെ പുതിയ പതിപ്പിന്റെ പ്രിവ്യൂ പതിപ്പ് അവതരിപ്പിച്ചു. മെയ് 12 മുതൽ 14 വരെ നടക്കുന്ന ഗൂഗിൾ ഐഒ കോൺഫറൻസിൽ ആൻഡ്രോയിഡ് 11 ഗൂഗിൾ ലോകത്തിന് പരിചയപ്പെടുത്തും. ഒഎസിന്റെ അന്തിമരൂപം ഓഗസ്റ്റ് മാസം ആവുമ്പോഴേക്കും എത്താനാണ് സാധ്യത.തിരഞ്ഞെടുത്ത ആൻഡ്രോയിഡ് പിക്സൽ ഉപയോക്താക്കൾക്ക് മാത്രമേ ആൻഡ്രോയിഡ് 11 ഡെവലപ്പർ പ്രിവ്യൂ പതിപ്പ് ലഭിക്കുകയുള്ളൂ. ആൻഡ്രോയിഡ് ഡെവലപ്പർ വെബ്സൈറ്റിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.ശ്രദ്ധിക്കുക, ഒഎസിന്റെ ആദ്യ പതിപ്പാണിത്. വിവിധ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളും സേവനങ്ങളും ഒരുക്കുന്ന ഡെവലപ്പർമാർക്ക് വേണ്ടിമാത്രമുള്ളതാണ് ഈ പ്രിവ്യൂ പതിപ്പ്. അതുകൊണ്ട് ദൈനംദിന ഉപയോഗങ്ങൾക്ക് ഇത് അനുയോജ്യമാവില്ല. അതുകൊണ്ട് സാധാരണക്കാർ ഈ പ്രിവ്യൂ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്.ഗൂഗിൾ പിക്സൽ 2, പിക്സൽ 3എ, പിക്സൽ 4 ഉൾപ്പടെ തിരഞ്ഞെടുത്ത പിക്സൽ ഫോണുകളിൽ മാത്രമാണ് പ്രിവ്യൂ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാനാവുക.സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയുള്ള ഫീച്ചറുകൾ ഫോണിൽ ഉണ്ടാവുമെന്നാണ് വിവരം. ഫോൾഡബിൾ ഫോണുകൾക്കും 5ജി ഫോണുകൾക്കും വേണ്ടിയുള്ള മാറ്റങ്ങളും ക്രമീകരണങ്ങളും പുതിയ ഓഎസിന്റെ സവിശേഷതയാവും. ഫോൾഡബിൾ സ്ക്രീനുകൾ ഉൾപ്പെടെ വിവിധതരം സ്ക്രീനുകൾക്ക് ഇണങ്ങുംവിധമാവും പുതിയ ഒഎസിന്റെ രൂപകൽപന. ക്യാമറയിലും പുതിയ സാങ്കേതിക സംവിധാനങ്ങൾ സന്നിവേശിപ്പിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...