Home LATEST പരമ്പരാഗത വൈദ്യുതി മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

പരമ്പരാഗത വൈദ്യുതി മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

പരമ്പരാഗത വൈദ്യുതി മീറ്ററുകള്‍ മാറ്റി പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2022-ഓടെ രാജ്യം പൂര്‍ണ്ണമായും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളിലേക്ക് മാറും.എല്ലാവര്‍ക്കും ഇരുപത്തിനാല് മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഇത് സംബന്ധിച്ച പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞു.പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ബില്ലിംഗ്, പണം സ്വീകരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കാര്യമായ മനുഷ്യവിഭവശേഷി വേണ്ടി വരുകയില്ല.മാത്രമല്ല വൈദ്യുതി മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും കഴിയും. ഓരോ ഉപഭോക്താവിന്റെയും വൈദ്യുതി ഉപയോഗം അധികൃതര്‍ക്ക് തത്സമയം അറിയാന്‍ കഴിയുമെന്ന പ്രത്യേകതയും സ്മാര്‍ട്ട് മീറ്ററുകള്‍ക്കുണ്ട്.കേന്ദ്രസര്‍ക്കാര്‍ പദ്ധതി
‘വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം തയ്യാറാക്കുന്ന ആദ്യ പദ്ധതിയാണിത്. ഇതുവരെ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയിരുന്നത് ഉത്പാദന- പ്രസരണ മേഖലകളിലായിരുന്നു. ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.’ ഊര്‍ജ്ജ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
വൈദ്യുതി വിതരണ കമ്പനികള്‍ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. കുടിശ്ശിക ഇത്തരം സ്ഥാപനങ്ങളെ വല്ലാതെ ബാധിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ ക്കമ്പനികള്‍ കൃത്യമായി പണം നല്‍കാത്തത് ഉത്പാദകരെയും സാമ്പത്തികമായി തളര്‍ത്തുകയാണ്.ദേശീയ താരിഫ് നയത്തിൻറെ ഭാഗം
ദേശീയ താരിഫ് നയത്തിൻറെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായും സൂചനയുണ്ട്. വ്യക്തമായ കാരണങ്ങളില്ലാതെയുള്ള ലോഡ് ഷെഡ്ഡിംഗിന് പിഴ ഈടാക്കുക, ക്രോസ് സബ്‌സിഡി പരിമിതപ്പെടുത്തുക തുടങ്ങിയവ ഇക്കൂട്ടത്തില്‍ പെടുന്നു.വൈദ്യുതി വിതരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുക, വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് പിഴ ഈടാക്കുക എന്നിവയ്ക്കും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...