Home LATEST രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക: ടിക് ടോക്കിനും ഹെലോക്കും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്ക: ടിക് ടോക്കിനും ഹെലോക്കും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു.

രാജ്യവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്കിനും ഹെലോ ആപ്ലിക്കേഷനും ഐടി മന്ത്രാലയം നോട്ടീസ് അയച്ചു. നിയമപരമല്ലാത്ത പ്രവൃത്തികള്‍ നടക്കുന്നുണ്ടോ എന്നറിയാനായുള്ള ചോദ്യങ്ങളാണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഐടി മന്ത്രാലയത്തിന്‍റെ സൈബര്‍ നിയമ, ഇ- സുരക്ഷാ വിഭാഗമാണ് നോട്ടീസയച്ചത്. നോട്ടീസിന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ടിക് ടോക്കിനും ഹെലോ ആപ്പിനും നിയന്ത്രണം വന്നേക്കുമെന്ന് ബിസിനസ്സ് ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഐടി ആക്ടിലെ വകുപ്പുകള്‍ പ്രകാരമാകും നടപടി എടുക്കുക. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി പങ്കുവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് നോട്ടീസിന്‍റെ കൂടെയുള്ള ചോദ്യാവലിയിലുള്ളത്. ജൂലൈ 22-നകം മറുപടി നല്‍കണം. സോഷ്യല്‍ മീഡിയ സേവനങ്ങളില്‍ 11,000 മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി വന്‍ തുക ചെലവഴിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്. വിശദമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ടിക് ടോക്കും ഹെലോയും അമിതമായ വിവരശേഖരണം നടത്താറുണ്ടോ?, എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്?, ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ എന്നും മറ്റ് രാജ്യങ്ങളിലേക്കോ വ്യക്തികളിലേക്കോ ടിക് ടോക്കും ഹെലോയും വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് സര്‍ക്കാരിന് എങ്ങനെ ഉറപ്പുനല്‍കാനാകും എന്നും നോട്ടീസില്‍ ചോദിക്കുന്നു. സിംഗപ്പൂരിലും അമേരിക്കയിലുമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന കമ്പനിയുടെ വാദത്തെയും നോട്ടീസില്‍ ചോദ്യം ചെയ്യുന്നുണ്ട്. ടിക് ടോക്ക്, ഹെലോ ആപ്ലിക്കേഷനുകളെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം കര്‍ശന നടപടി സ്വീകരിച്ചത്. ടിക് ടോക്ക് ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നെന്ന ആരോപണവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...