Home LATEST മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ രംഗത്തിറങ്ങുന്നതായി റിപ്പോർട്ട്

മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ രംഗത്തിറങ്ങുന്നതായി റിപ്പോർട്ട്

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ രംഗത്തിറങ്ങുന്നു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 75,000 കോടിയുടെ കടമുള്ള അനിൽ അംബാനിയുടെ ആസ്തികൾ ലേലത്തിൽ വിളിച്ചെടുക്കാനാണ് റിലൻസ് ഇൻഡസ്ട്രീസ് നീക്കം നടത്തുന്നത്. ഇക്കാര്യം ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇരു കമ്പനികളും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.വിവിധ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക തീർത്ത്, ജയിൽശിക്ഷയും മാനഹാനിയും ഒഴിവാക്കാൻ ചേട്ടന്റെ സഹായം ആർകോം മേധാവി അനിൽ അംബാനിക്ക് സഹായകമായേക്കും. ഇളയ സഹോദരൻ അനിൽ അംബാനിയുടെ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) വന്‍ സാമ്പത്തിക പ്രതിസന്ധിയാലണ്.ആർ‌കോമിന്റെ ആസ്തികൾക്കായി ലേലം വിളിക്കാൻ റിലയൻസ് ജിയോ പദ്ധതിയിട്ടിട്ടുണ്ട്. ആർകോമിന്റെ ആസ്തികൾ ഉയര്‍ന്ന വിലയ്ക്ക് ജിയോ ഏറ്റെടുത്താൽ അനിൽ അംബാനിയുടെ കടങ്ങൾ ഒരു പരിധിവരെ തീർക്കാനാകുമെന്നാണ് അറിയുന്നത്. വിവിധ സർക്കിളുകളിലായി 5ജി സർവീസുകൾ തുടങ്ങാനിരിക്കുന്ന ജിയോക്ക് ആർകോമിന്റെ ആസ്തികൾ ഉപയോഗപ്പെടുത്താനാകും. ആർ‌കോമിന്റെ എയർവേവുകളും ടവറുകളും ലേലത്തിലൂടെ സ്വന്തമാക്കാൻ റിലയൻസ് ജിയോ താൽപ്പര്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ അനിലിന്റെ സ്വത്ത് വാങ്ങാനും മൂത്ത സഹോദരന് താൽപ്പര്യമുണ്ട്. കൂടാതെ അനിൽ അംബാനിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡി‌കെ‌സി) സ്വന്തമാക്കാനും ആഗ്രഹമുണ്ട്.പാപ്പരത്ത നടപടിക്ക് വിധേയമായിട്ടുള്ള കമ്പനി നൽകാനുള്ള കോടികളുടെ കണക്കുകൾ ആർകോം ഓഹരികൾക്കും വൻ തിരിച്ചടിയായിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളും ടെലികോം മന്ത്രാലയവും മൊബൈൽ ഫോൺ കമ്പനികളും ടെലികോം ടവർ കമ്പനികളും കോടികളുടെ കടം തിരിച്ചുപിടിക്കാൻ ആർബിഎസ്എ അഡ്വൈസേഴ്സ് എൽഎൽപിയോടു ആവശ്യപ്പെട്ടിരിക്കുകയാണ്.ഇതിനിടെ മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലുപ്പമുള്ള റിലയന്‍സ് സെന്റര്‍ 3,000 കോടി രൂപയ്ക്ക് വില്‍ക്കാനും അനില്‍ അംബാനി ശ്രമം നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...