Home LATEST പ്രതിമാസം 1100 ജി.ബി. ഡേറ്റയുമായി ജിയോ ഗിഗാ ഫൈബർ വീടുകളിലേക്ക്

പ്രതിമാസം 1100 ജി.ബി. ഡേറ്റയുമായി ജിയോ ഗിഗാ ഫൈബർ വീടുകളിലേക്ക്

ബി.എസ്.എൻ.എല്ലിന് കടുത്ത ഭീഷണിയുയർത്തി റിലയൻസ് ജിയോ ഗിഗാ ഫൈബർ കണക്ഷൻ വീടുകളിലെത്തിത്തുടങ്ങി. നഗരങ്ങൾക്കു പുറമെ ഗ്രാമങ്ങളിലും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചുതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കൊല്ലം, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിക്ക് കണ്ണൂരിൽ അഞ്ചു കേന്ദ്രങ്ങളുണ്ട്.ഒറ്റ കണക്ഷനിൽ മൊബൈൽഫോൺ, ലാൻഡ് ഫോൺ, ഇന്റർനെറ്റ്, ടിവി എന്നിവ ഹൈസ്പീഡിൽ ലഭിക്കുന്ന പദ്ധതിയാണ് റിലയൻസ് ജിയോ ഗിഗാ ഫൈബർ കണക്ഷൻ. അതിവേഗ ഡൗൺല ഡിങ്ങും നടക്കും.ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള കണക്ഷൻ വീടുകളിൽ സ്ഥാപിക്കുന്ന സെറ്റ് ടോപ് ബോക്സിലേക്ക് കൊടുക്കും. അവിടെനിന്ന് ലാൻഡ് ഫോൺ, ടിവി, മൊബൈൽഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവയിലേക്ക് വൈഫൈ മുഖാന്തരം കണക്ഷൻ സാധ്യമാകും. ഒരേസമയം മൊബൈൽഫോണുൾപ്പെടെ ഒരു വീട്ടിൽ 44 ഉപകരണങ്ങളിലേക്ക് ഡേറ്റ കൈമാറി ഉപയോഗിക്കാൻ പറ്റും. സ്മാർട്ട് ടിവിയിലേക്ക് മാത്രമല്ല സാധാരണ ടിവിയിലേക്കും പ്രത്യേക സംവിധാനത്തിലൂടെ കണക്ഷൻ എത്തിക്കാം. ടിവി പരിപാടികൾ പിന്നീട് കാണാൻ സേവ് ചെയ്ത് വെക്കാനും പറ്റും. പ്രതിമാസം 1100 ജി.ബി. ഡേറ്റയാണ് ലഭിക്കുക. തുടക്കത്തിൽ 100 ജി.ബി. നൽകും. ആവശ്യത്തിനനുസരിച്ച് 45 ജി.ബി. വിതം 1100 ജി.ബി. വരെ ടോപ് അപ് ചെയ്യാം. ഇതിന് ഇപ്പോൾ പണം കൊടുക്കേണ്ടതില്ല. മാസങ്ങൾകഴിഞ്ഞാവും താരിഫ് തീരുമാനിക്കുക. അതുവരെ സൗജന്യമാണ്.ഒരുമാസത്തിനകം ടിവി ചാനലുകൾ ലഭ്യമാകും2500 രൂപയ്ക്കുള്ള സെറ്റ് ബോക്സ് സ്ഥാപിക്കണം. ആ പണം പിന്നീട് തിരിച്ചു നൽകും. ലാൻഡ് ഫോൺ പുതുതായി വേണമെങ്കിൽ വാങ്ങേണ്ടിവരും. നിലവിൽ വീടുകളിലുള്ള ലാൻഡ് ഫോണിലും കണക്ഷൻ നൽകാൻ പറ്റും. ലാൻഡ് ഫോണിൽനിന്ന് നേരിട്ടുപയോഗിക്കുമ്പോൾ നൂറ് എം.ബി.പി.എസ്. വരെ വേഗം ലഭിക്കുമ്പോൾ വൈഫൈ വഴി മറ്റുപകരണങ്ങളിലേക്കാവുമ്പോൾ 40 മുതൽ 50 വരെ എം.ബി.പി.എസ്. വേഗം ലഭിക്കുന്നു. കേബിൾ ടിവി, ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവ ഒറ്റ പാക്കേജിലാണ് നൽകുക.ആദ്യഘട്ടത്തിൽ 288 സ്ഥലങ്ങളിൽ തുടങ്ങാനായിരുന്നു പദ്ധതി. 50 കേന്ദ്രങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വലിച്ചുകഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...