Home LATEST ഇന്‍സ്റ്റാഗ്രാമില്‍ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല

ഇന്‍സ്റ്റാഗ്രാമില്‍ ഇനി ലൈക്കുകളുടെ എണ്ണം കാണിക്കില്ല

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവെച്ചേക്കും. ഓസ്ട്രേലിയയിലാണ് ഇൻസ്റ്റാഗ്രാം ഇങ്ങനെ ഒരു മാറ്റം കൊണ്ടുവരാനൊരുങ്ങുന്നത്.ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസിക സമ്മർദ്ദങ്ങൾക്ക് വഴിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉപയോക്താക്കളിൽ നിന്ന് തന്നെയാണ് ലൈക്കുകളുടെ എണ്ണം കാണിക്കരുതെന്ന ആവശ്യം ഉയർന്നത്.പോസ്റ്റുകൾക്ക് താഴെ ലൈക്കുകളുടെ ആകെ എണ്ണം എത്രയാണെന്ന് ഇൻസ്റ്റാഗ്രാം കാണിക്കാറുണ്ട്. ഈ സംഖ്യയാണ് ഒഴിവാക്കുക.പകരം ഉപയോക്താക്കൾക്ക് ലൈക്കുകളുടെ പട്ടിക കാണാൻ സാധിക്കും ഇതിൽ നിന്നും വേണമെങ്കിൽ എത്ര ലൈക്കുകൾ ഉണ്ടെന്ന് ഉപയോക്താക്കൾക്ക് എണ്ണിത്തിട്ടപ്പെടുത്താം.വ്യാഴാഴ്ച മുതലാണ് ഇൻസ്റ്റാഗ്രാം പുതിയ മാറ്റം പരീക്ഷിച്ചുതുടങ്ങിയത്.എന്നാൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കും, ക്രിയേറ്റർമാർക്കും അവരുടെ പോസ്റ്റുകളുടെ ലൈക്കുകൾ സംബന്ധിച്ച കണക്കുകൾ തുടർന്നും ലഭിക്കും. കാനഡ, ന്യൂസിലാൻഡ്, ജപ്പാൻ, അയർലണ്ട്, ഇറ്റലി, ബ്രസീൽ എന്നിവിടങ്ങളിലും ഈ മാറ്റം പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...