Home LATEST ഇന്ത്യ ഇടപെട്ടു: പാക്ക് ആയുധ ഇടപാടിൽ നിന്ന് റഷ്യ പിൻമാറി

ഇന്ത്യ ഇടപെട്ടു: പാക്ക് ആയുധ ഇടപാടിൽ നിന്ന് റഷ്യ പിൻമാറി

പാക്കിസ്ഥാനുമായി സൈനിക, ആയുധ ഉടമ്പടി ഉണ്ടാവില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകി റഷ്യ. എകെ എന്നറിയപ്പെടുന്ന പുതുതലമുറ കലാഷ്നികോവ് റൈഫിളുകൾ വാങ്ങാനുള്ള പാക്കിസ്ഥാന്റെ അഭ്യർഥന റഷ്യൻ സർക്കാർ നിരസിച്ചു. ഈ വർഷം ആദ്യം തന്നെ 50,000 എകെ റൈഫിളുകൾ നിരസിച്ച വിവരം റഷ്യൻ അധികൃതർ ഇന്ത്യയെ അറിയിച്ചു.റഷ്യയുമായുള്ള സൈനിക ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനായി 50,000 എകെ സീരിസ് റൈഫിളുകൾ വാങ്ങാനുള്ള നിർദേശം പാക്കിസ്ഥാൻ റഷ്യയിലേക്ക് അയച്ചിരുന്നു. എന്നാൽ ഏതു മോഡൽ എകെ റൈഫിളുകളാണ് പാക്കിസ്ഥാൻ ആവശ്യപ്പട്ടതെന്ന് വ്യക്തമല്ല.മറ്റ് റൈഫിളുകൾക്ക് പുറമെ ചൈന നിർമിച്ച എകെ 56 പാക്ക് സൈന്യം ഉപയോഗിക്കുന്നുണ്ട്. ഇതിനാൽ പുതിയ എകെ റൈഫിളുകൾ വാങ്ങാനുള്ള പാക്ക് നീക്കം അദ്ഭുതപ്പെടുത്തുന്നതാണ്. എകെ 47 ന്റെ ചൈനീസ് പതിപ്പാണ് എകെ 56. പക്ഷേ ഭാരം കുറവാണ്. ജമ്മു കശ്മീരിലും വടക്കുകിഴക്കൻ മേഖലയിലും പ്രവർത്തിക്കുന്ന ഭീകരരിൽ നിന്ന് നിരവധി എകെ 56 കൾ പിടിച്ചെടുത്തിട്ടുണ്ട്.എന്നിരുന്നാലും ഈ റൈഫിളുകളിൽ പലതും ഭീകരരുടെ കൈകളിലെത്തിയിരിക്കുമെന്നത് പരിഗണിക്കുമ്പോൾ പാക്കിസ്ഥാന്റെ നിർദ്ദേശം ആശങ്കാജനകമാണ്. പാക്കിസ്ഥാനുമായി സൈനിക സഹകരണമില്ലെന്ന് റഷ്യൻ ഉന്നത നേതൃത്വം ഇന്ത്യക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം മോസ്കോയുമായി ഇന്ത്യ ആശങ്ക ഉന്നയിച്ചതിന് ശേഷമാണിത്.ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പാക്ക് സൈന്യത്തിന്റെ പ്രവർത്തനങ്ങളെയും റഷ്യയുമായി ബന്ധം സ്ഥാപിക്കാനുള്ള അവരുടെ ശ്രമങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് ടി 90 ടാങ്കുകൾ വാങ്ങുക, പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങി പാക്കിസ്ഥാൻ റഷ്യയിലേക്ക് അയച്ച മറ്റ് നിർദേശങ്ങൾ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു.നാല് മി -35 എം ആക്രമണ ഹെലികോപ്റ്ററുകൾക്കായി റഷ്യയും പാക്കിസ്ഥാനും 2015 ൽ കരാർ ഒപ്പിട്ടിരുന്നു. അത് ഇതിനകം കൈമാറിയിട്ടുണ്ട്. 2016 ൽ റഷ്യയും പാക്കിസ്ഥാനും തങ്ങളുടെ ആദ്യത്തെ സംയുക്ത സൈനികാഭ്യാസവും നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...