Home LATEST മൊബൈൽ ഡാറ്റാ ടെർമിനൽ സിസ‌്റ്റവും ഇആർഎസ‌്എസും ഘടിപ്പിച്ച വാഹനങ്ങളുമായി കേരളാ പൊലീസ്

മൊബൈൽ ഡാറ്റാ ടെർമിനൽ സിസ‌്റ്റവും ഇആർഎസ‌്എസും ഘടിപ്പിച്ച വാഹനങ്ങളുമായി കേരളാ പൊലീസ്

കേരളാ പൊലീസിന്‍റെ വാഹനങ്ങളിൽ മൊബൈൽ ഡാറ്റാ ടെർമിനൽ (എംഡിടി) സിസ‌്റ്റവും ഇആർഎസ‌്എസും (എമർജൻസി റസ‌്പോൺസ‌് സപ്പോർട്ട‌് സിസ‌്റ്റം) ഘടിപ്പിച്ചുതുടങ്ങി. സംസ്ഥാന പൊലീസ് കൺട്രോൾ റൂം ഡിജിറ്റലൈസേഷന്‍റെ ഭാഗമായിട്ടാണ് നടപടി. വിദേശ രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന സംവിധാനമാണ് സംസ്ഥാനത്തും നടപ്പിലാക്കുന്നത‌്. കുറ്റകൃത്യങ്ങളും മറ്റും പൊതുജനങ്ങൾക്ക‌് പൊലീസിനെ ഉടൻ അറിയിക്കാനും അതിവേഗം നടപടിയെടുക്കലുമാണ‌് മൊബൈൽ ഡാറ്റ ടെർമിനലിന്റെ ലക്ഷ്യം.പൊലീസിന്റെ മൂന്നക്ക നമ്പറായ 112ൽ വിളിച്ചാൽ അതു തിരുവനന്തപുരത്തെ സംസ്ഥാന കൺട്രോൾ റൂമിൽ എത്തും. ഉടൻ ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രത്തിനു ഈ കോള്‍ കൈമാറും. ജിപിഎസ് സംവിധാനത്തിലൂടെ എവിടെ നിന്നാണ് കോൾ വന്നതെന്നു തിരിച്ചറിയുന്ന ജില്ലാ കോ ഓർഡിനേറ്റർ കേന്ദ്രം കോൾ വന്ന ഭാഗത്തെ ഏറ്റവും അടുത്തുള്ള പൊലീസ‌് പട്രോളിങ്ങ് സംഘത്തിന‌് അടിയന്തിരമായി വിവരം കൈമാറും.ഈ പട്രോളിങ്ങ് വാഹനങ്ങളിലെ ഇന്‍റെർനെറ്റ് കണക്‌ഷനുള്ള ടാബ്‌ലെറ്റുകളിലേക്കാണ് വിവരങ്ങൾ എത്തുക. സംസ്ഥാനത്ത് എവിടെനിന്നും വിവരങ്ങൾ പൊലീസിനെ അറിയിക്കാനും സഹായം തേടാനും ഈ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം കൈയോടെ പിടികൂടാമെന്നാണ‌് കരുതുന്നത‌്.ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് റൂറൽ എന്നീ അഞ്ച് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെയും കൺട്രോൾ റൂമുകളിലെയും വാഹനങ്ങളിലാണ് എംഡിടി, ഇആർഎസ‌്എസ് സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നത്. ആദ്യം പൊലീസില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് ആംബുലന്‍സുകളിലും തുടർന്ന് അഗ്നിരക്ഷാസേനയിലേക്കും വ്യാപിപ്പിക്കും. വൈകാതെ മറ്റു ജില്ലകളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...