Home LATEST അഞ്ച് പിന്‍ക്യാമറകളുമായി നോക്കിയയുടെ ഫോണ്‍ 'പ്യുവര്‍ വ്യു'

അഞ്ച് പിന്‍ക്യാമറകളുമായി നോക്കിയയുടെ ഫോണ്‍ ‘പ്യുവര്‍ വ്യു’

കാത്തിരിപ്പുകള്‍ക്കൊടുവില്‍ 12 മെഗാപിക്സല്‍ ശേഷിയുളള അഞ്ച് ലെന്‍സുകളുമായി നോക്കിയ 9 പ്യുവര്‍ വ്യൂ പുറത്തിറങ്ങി. 2019 ഫെബ്രുവരിയില്‍ ബാര്‍സലോണയില്‍ നടന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസില്‍ HMD ഗ്ലോബല്‍ നോക്കിയ പ്യുവര്‍ വ്യൂ അവതരിപ്പിച്ചിരുന്നു. എന്നാല്‍ പ്യുവര്‍ വ്യൂവിനെ വിപണിയില്‍ എത്തിക്കാന്‍ വീണ്ടും മാസങ്ങള്‍ വേണ്ടിവന്നു. ഈ മാസം പത്ത് മുതലാണ് ഫോണിന്‍റെ വില്‍പ്പന ആരംഭിക്കുന്നത്.ഇന്ത്യയില്‍ നോക്കിയയുടെ ഏറ്റവും വിലപിടിപ്പുളള മോഡലാണ് പ്യുവര്‍ വ്യൂ. ZEISS ഒപ്റ്റിക്സിനൊപ്പമുളള 12 എംപി ശേഷിയോടുകൂടിയ അഞ്ച് പിൻകാമറകളാണ് ഫോണിന്‍റെ പ്രധാന സവിശേഷത. 5 ലെന്‍സുകളും ഒരേസമയം പ്രവര്‍ത്തിച്ചുകിട്ടുന്ന ചിത്രം 12 മെഗാപിക്സലുണ്ടാകും. മൊബൈല്‍ ക്യാമറ രംഗത്ത് പ്യുവര്‍ വ്യൂ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഫോണിന് രണ്ട് കളര്‍ സെന്‍സറുകളും ഡീറ്റെയില്‍സ് ക്യാപ്ച്ചര്‍ ചെയ്യുന്നതിന് മൂന്ന് മോണോക്രൊമാറ്റിക് സെന്‍സറുകളും ഉണ്ടായിരിക്കും. ഒരു സമയം ഒരു സെന്‍സര്‍ ചെയ്യുന്ന ജോലിയുടെ പത്ത് മടങ്ങ് അധിക ഫലം ഉണ്ടാക്കിത്തരാന്‍ ശേഷിയുളളതാണ് പ്യുവര്‍ വ്യൂവിന്‍റെ അഞ്ച് സെന്‍സറുകളെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു. ഫോണില്‍ എടുക്കുന്ന എല്ലാ ചിത്രങ്ങളും HDR ക്വാളിറ്റിയുളളതാണ്. റോ ഫോര്‍മാറ്റിലുളള ചിത്രങ്ങളും പ്യുവര്‍ വ്യൂവില്‍ എടുത്ത് നേരിട്ട് ലൈറ്റ് റൂം വഴി എഡിറ്റ് ചെയ്യാന്‍ സാധിക്കും.ഡ്യുവൽ സിം, ആൻഡ്രോയിഡ് 9 പൈ, 5.99 ഇഞ്ച് ഡിസ്പ്ലേ, ഫിംഗർ പ്രിന്‍റ് സെൻസർ, ക്വാൽകോം സ്നാപ് ഡ്രാഗണ്‍ 845 പ്രോസസർ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്, 3320 MAH ബാറ്ററി, വയർലെസ് ചാർജിംഗ് സംവിധാനം തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ. 49,999 രൂപ വിലയുളള ഫോണ്‍ ഈ മാസം 10 മുതല്‍ നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറിലും ഫ്ലിപ്കാര്‍ട്ടിലും ലഭ്യമാകും. ജൂലൈ 17 മുതല്‍ മാത്രമെ നോക്കിയ 9 പ്യുവര്‍ വ്യൂ കടകളില്‍ ലഭ്യമായിത്തുടങ്ങു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...