Home LATEST പുതിയ ഒഎസുമായി ഇന്ത്യ, നിക്ഷേപമിറക്കി സാംസങ്

പുതിയ ഒഎസുമായി ഇന്ത്യ, നിക്ഷേപമിറക്കി സാംസങ്

ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഇൻഡസ് ഒഎസ് ഉൾപ്പെടെ മൂന്നു സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി സാംസങ് വെ‍ഞ്ച്വർ. 85 ലക്ഷം ഡോളറാണ് ഇൻഡസ് ഒഎസിൽ സാംസങ് നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ ഇൻഡസ് ഒഎസിന്റെ 20 ശതമാനം ഓഹരികളും സാംസങ്ങിന്റെ കയ്യിലായി. സാംസങ് വെഞ്ച്വറിന്റെ ഇന്ത്യയിലെ ആദ്യനിക്ഷേപമാണിത്. ഓപൺസോഴ്സ് ആൻഡ്രോയ്ഡ് അധിഷ്ഠിതമായി ഇന്ത്യൻ ഭാഷകൾക്കും പ്രാദേശിക ആപ്പുകൾക്കും പ്രാമുഖ്യം നൽകി വികസിപ്പിച്ചെടുത്ത സ്വതന്ത്ര ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇൻഡസ് ഒഎസ്. മൈക്രോമാക്സ്, ജിയോണി, ഇന്റെക്സ്, കാർബൺ തുടങ്ങിയ ഇന്ത്യൻ കമ്പനികളെല്ലാം ഇൻഡസ് ഒഎസിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ആൻ‍ഡ്രോയ്ഡുമായി ഇതിനു ബന്ധമൊന്നുമില്ല.ഗൂഗിളിന്റെ വിലക്കിനെ തുടർന്ന് ഹെങ്മെങ് എന്ന പേരിൽ വാവെയ് സ്വന്തമായി ആൻഡ്രോയ്ഡ് വികസിപ്പിച്ചെടുത്ത സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള ആൻഡ്രോയ്ഡ് സ്റ്റാർട്ടപ്പിൽ സാംസങ് വെഞ്ച്വർ നിക്ഷേപം നടത്തിയിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്. ഈ വർഷം ഇൻഡസ് ഒഎസുമായി സഹകരിച്ച് സാംസങ് ഗ്യാലക്സി ആപ്പ്സ്റ്റോർ നവീകരിച്ചിരുന്നു. ഈ സഹകരണത്തിന്റെ തുടർച്ചയായാണ് നിക്ഷേപം. ഇന്ത്യൻ സ്മാർട്ഫോൺ നിർമാതാക്കളുമായി സഹകരിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ കൂടുതൽ പരിഷ്കാരങ്ങൾ നടത്തിയും ഡവലപർമാർക്കു വേണ്ട പുതിയ കിറ്റുകൾ നൽകിയും ഇൻഡസ് ഒഎസിനു കൂടുതൽ പ്രാദേശികമുഖം നൽകുമെന്ന് കമ്പനി സിഇഒ രാകേഷ് ദേശ്മുഖ് പറഞ്ഞു. സ്പീച്ച് ടെക്നോളജി സ്റ്റാർട്ടപ് ആയ ഗ്നാനി എഐ, ഐഒടി സ്റ്റാർട്ടപ് ആയ സിൽവൻ ഇന്നൊവേഷൻ ലാബ്സ് എന്നിവയാണ് സാംസങ് വെ‍ഞ്ച്വർ നിക്ഷേപം നടത്തിയ മറ്റുള്ളവ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...