Home LATEST അടിമുടി മാറി ഫയർഫോക്സ്: പരസ്യമില്ലാതെ പ്രീമിയം പതിപ്പ്

അടിമുടി മാറി ഫയർഫോക്സ്: പരസ്യമില്ലാതെ പ്രീമിയം പതിപ്പ്

ട്രാക്കിങ്ങിൽ നിന്നു പൂർണസുരക്ഷ ഉറപ്പാക്കിയും സ്വകാര്യത ഉറപ്പുവരുത്തിയും ബ്രൗസറിന്റെ നിയന്ത്രണം ഏറെക്കുറെ പൂർണമായിത്തന്നെ ഉപയോക്താക്കളുടെ കൈകളിലേൽപിച്ചും ഫയർഫോക്സ് ആകെ മാറിയിരിക്കുകയാണ്. പുതിയ ബ്രൗസർ പതിപ്പുകൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോമിനെക്കാൾ വേഗവും മികവുമാണ് പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. പരസ്യങ്ങളുടെ നിയന്ത്രണത്തിലും ഫയർഫോക്സ് മറ്റു ബ്രൗസറുകളെക്കാൾ മികച്ചു നിൽക്കുന്നു. ഗൂഗിൾ ക്രോമും ക്രോമിയം പ്ലാറ്റ്ഫോമിലുള്ള മറ്റു ബ്രൗസറുകളും ട്രാക്കിങ്ങിൽ നിന്നു പൂർണമായും മുക്തമല്ലാത്തതിനാൽ സ്വകാര്യത തന്നെയാണ് ഫയർഫോക്സിന്റെ ആകർഷണം. എന്നാൽ, പൂർണമായും പരസ്യരഹിതമായ ഒരു പ്രീമിയം പതിപ്പുകൂടി അവതരിപ്പിക്കുകയാണ് ഫയർഫോക്സ്. പ്രതിമാസം 5 ഡോളർ നിരക്കിൽ ഒരു പരസ്യം പോലുമില്ലാത്ത വെബ്സൈറ്റുകളും സേവനങ്ങളും ഫയർഫോക്സ് ബ്രൗസറിലൂടെ അനുഭവിക്കാൻ ഇതുവഴി സാധിക്കും. അഡ്ഫ്രീ ബ്രൗസറുമായി സഹകരിക്കുന്ന വെബ്സൈറ്റുകൾക്ക് പ്രീമിയം വരുമാനത്തിൽ നിന്നുള്ള പങ്ക് നൽകിക്കൊണ്ടാണ് ഫയർഫോക്സ് പരസ്യങ്ങൾ ഇല്ലാതാക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഫയർഫോക്സ് ഏതാനും ആഴ്ചകൾക്കുള്ളിൽ റിലീസ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...