Home LATEST വാവേയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസമെത്തും

വാവേയുടെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ഈ മാസമെത്തും

ചൈനീസ് ബ്രാന്റായ വാവേയുടെ ആദ്യ 5ജി സ്മാർട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഈ മാസമെത്തും. ആൻഡ്രോയിഡ് ഫോണുകളുടെ നിർമാതാക്കളെന്ന നിലയിൽ വാവേയുടെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് വാവെയുടെ പുതിയ ഫോൺ എത്തുന്നത്.ചൈനയിൽ ജൂലായ് 26 മുതൽ ഫോൺ വിൽപനയ്ക്കെത്തുമെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ആമസോൺ ഇറ്റാലിയൻ വെബ്സൈറ്റിൽ ഫോണിന്റെ മുൻകൂർ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ജൂലായ് 12 മുതൽ യുഎഇയിലും ഫോൺ ലഭ്യമാവും.കാഴ്ചയിൽ നിലവിൽ വിപണിയിലുള്ള മേറ്റ് 20 എക്സ് സ്മാർട്ഫോണിന് സമാനമാണ് അതിന്റെ 5ജി പതിപ്പ്. സ്ക്രീൻ വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല. എന്നാൽ 5ജി സാങ്കേതിക വിദ്യക്ക് അനുയോജ്യമാകും വിധം ആന്തരികമായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.5ജി ബാലോങ് 5000 മോഡം ഇതിൽ ചേർത്തു. ബാറ്ററി 4200 എംഎഎച്ച് ൽ നിന്നും 5000 എംഎഎച്ച് ആയി ഉയർത്തി. റാം ആറ് ജിബിയിൽ നിന്നും എട്ട് ജിബി ആയി വർധിപ്പിച്ചു. സ്റ്റോറേജ് 128 ജിബിയിൽ നിന്നും 256 ജിബി ആക്കി.അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനിൽക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിൽ വാവേയുടെ 5ജി ഫോൺ എത്തുന്നത് അനിശ്ചിതത്വത്തിലാണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ അമേരിക്കൻ നടപടിയെ തുടർന്ന് വാവേയുമായുള്ള വ്യാപാരബന്ധം ഉപേക്ഷിക്കാൻ ഗൂഗിൾ ഉൾപ്പടെയുള്ള അമേരിക്കൻ കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്. വാവേയുടെ ആൻഡ്രോയിഡ് ലൈസൻസ് ഗൂഗിൾ റദ്ദാക്കിയിരിക്കുകയാണ്.വാവേയുടെ ആദ്യ 5ജി ഫോൺ കഴിഞ്ഞ ജൂണിൽ ബ്രിട്ടനിൽ അവതരിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് കമ്പനി അതിൽ നിന്നും പിൻമാറുകയായിരുന്നു.അതേസമയം, വാവേയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നു എന്ന സൂചനയുണ്ട്. എന്നാൽ ഈ നീക്കം വാവേയുടെ ഭാവി ഫോണുകൾക്ക് അനുകൂലമാവുമോ എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...