Home LATEST പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്ത ബൈക്കുമായി ടിവിഎസ്

പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്ത ബൈക്കുമായി ടിവിഎസ്

രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോള്‍ പരമ്പരാഗത ഇന്ധനങ്ങളൊന്നും വേണ്ടാത്തൊരു ബൈക്കുമായി ടിവിഎസ് മോട്ടോഴ്‍സ്. പെട്രോളും ഡീസലും ആവശ്യമില്ലെന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇലക്ട്രിക്ക് ബൈക്കിന്‍റെ ചിത്രങ്ങളാവും പലരുടെയും മനസില്‍ തെളിയുക. എന്നാല്‍ ടിവിഎസിന്‍റെ ഈ സൂപ്പര്‍താരത്തിനു വേണ്ട ഇന്ധനം ഇതൊന്നുമല്ലെന്നതാണ് രസകരം.എഥനോള്‍ ഇന്ധനമാക്കി ഓടുന്ന രാജ്യത്തെ ആദ്യ ബൈക്കാണ് ടിവിഎസ് പുറത്തിറക്കിയിരിക്കുന്നത്. അപ്പാഷെ RTR 200 Fi E100 എന്നാണ് ഈ പുതിയ അവതാരത്തിന്റെ പേര്.   2018 ഓട്ടോ എക്സ്പോയില്‍ ടിവിഎസ് അവതരിപ്പിച്ച സ്വപ്‍ന പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. റഗുലര്‍ അപ്പാഷെ ആര്‍ടിആര്‍ 200 4V മോഡലില്‍നിന്ന് രൂപത്തില്‍ സമാനമാണ് പുതിയ എഥനോള്‍ മോഡലും. എഥനോള്‍ ബൈക്കാണെന്ന് തിരിച്ചറിയാനായി നല്‍കിയ ഇന്ധനടാങ്കിലെ  പ്രത്യേക ഗ്രീന്‍ ഡീക്കല്‍സും ലോഗോയും മാത്രമാണ് മാറ്റം.E100 200 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.  റഗുലര്‍ മോഡലിന് സമാനമായ പവര്‍ ഇതിലും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.  8500 ആര്‍.പി.എമ്മില്‍ 20.7 ബി.എച്ച്.പി പവറും 7000 ആര്‍.പി.എമ്മില്‍ 18.1 എന്‍ എം ടോര്‍ക്കും സൃഷ്‍ടിക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.  മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത.  പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.95 സെക്കന്‍ഡുകള്‍ മ തി. ട്വിന്‍-സപ്രേ-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ സംവിധാനവും വാഹനത്തിലുണ്ട്. ഇതുവഴി ഉയര്‍ന്ന ത്രോട്ടില്‍ റെസ്‌പോണ്‍സും മികച്ച ഇന്ധനക്ഷമതയും ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മെച്ചപ്പെട്ട പവര്‍ നല്‍കുന്നതിനൊപ്പം വളരെക്കുറച്ച് പുക മാത്രം പുറത്തുവിടാനും ട്വിന്‍-സ്‌പ്രേ-ട്വിന്‍-പോര്‍ട്ട് സിസ്റ്റത്തിനൊപ്പമുള്ള ഈ ഇലക്ട്രേണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ വഴി സാധിക്കും.അപ്പാഷെ ആര്‍ടിആര്‍ 200 പെട്രോള്‍ മോഡലിന്റെ അതേ റണ്ണിങ് കോസ്റ്റ് മാത്രമേ എഥനോള്‍ മോഡലിനും വരുന്നുള്ളുവെന്ന് കമ്പനി പറയുന്നു. എഥനോളിന് പെട്രോളിനെക്കാള്‍ വിലയും കുറയും. ഷുഗര്‍ ഫ്രാഗ്‌മെന്റേഷന്‍ പ്രോസസിലൂടെയാണ് പരിസ്ഥിതി സൗഹൃദ ബയോ ഫ്യുവലായ എഥനോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ഗോതമ്പ്, ചോളം, മറ്റു ധാന്യവിളകളെല്ലാം ഷുഗര്‍ സ്രോതസ്സുകളാണ്. എഥനോള്‍ ഇന്ധനമാകുമ്പോള്‍ 35 ശതമാനത്തിലേറെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന സള്‍ഫര്‍ ഡൈഓക്‌സൈഡിന്റെ അളവും ഇതുവഴി കുറയ്ക്കാമെന്നും  ടി.വി.എസ് പറയുന്നു. വെള്ളയിലും കറുപ്പിലും ചേര്‍ന്ന് പെട്രോള്‍ ടാങ്കില്‍ പച്ച നിറത്തില്‍ ഗ്രാഫിക്സുമൊക്കെയായാണ് അപ്പാഷെ RTR 200 Fi E100 എത്തിയിരിക്കുന്നത്. ഒപ്പം എഥനോളിന്റെ ചിഹ്നവും ടാങ്കില്‍ പതിച്ചിട്ടുണ്ട്. 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. റഗുലര്‍ പെട്രോളിനെക്കാള്‍ 9000 രൂപയോളം കൂടുതലാണിത്. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് എഥനോള്‍ അപ്പാഷെകളെ ലഭ്യമാവുക.എഥനോള്‍ മാത്രം ഇന്ധനമാക്കി ഓടിക്കാന്‍ രൂപകല്‍പ്പന ചെയ്‍ത ബൈക്കാണിതെങ്കിലും സാധാരണ പെട്രോള്‍ ഇതില്‍ ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ അതിനും സാധിക്കുമെന്നും കമ്പനി പറയുന്നു. ദില്ലിയില്‍ നടന്ന ചടങ്ങില്‍  ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരിയാണ് അപ്പാഷെ RTR 200 Fi E100നെ അവതരിപ്പിച്ചത്. നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്, ടി.വി.എസ് മോട്ടോര്‍ കമ്പനി ചെയര്‍മാന്‍ വേണു ശ്രീനിവാസന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...