Home LATEST ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് 'ഷൂ ലേസ്'

ഗൂഗിളിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ‘ഷൂ ലേസ്’

നാട്ടിലെ ചായക്കടകളിലും, അങ്ങാടികളിലും പാടത്തും പറമ്പിലുമെല്ലാം സൗഹൃദം ആഘോഷിച്ചിരുന്നവരെ ഓൺലൈൻ ലോകത്തേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയത് സോഷ്യൽ മീഡിയാ സേവനങ്ങളാണ്. ഇന്ന് ഓൺലൈനിൽ അഭിരമിക്കുന്ന ഒരു യുവജനതയാണുള്ളത്.യഥാർത്ഥ ലോകത്തിന്റെ കാഴ്ചകളിൽ നിന്നും മനുഷ്യനെ അകറ്റിയ സോഷ്യൽ മീഡിയാ സേവനങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയ ആശയം അവതരിപ്പിക്കുകയാണ് ഗൂഗിൾ.സമാന താൽപര്യങ്ങളുള്ളവരെ നേരിട്ട് കണ്ടുമുട്ടാനും യഥാർത്ഥ ജീവിതത്തിൽ സൗഹൃദം പങ്കുവെക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷൂലേസ് എന്ന സേവനമാണ് ഗൂഗിൾ ആരംഭിക്കുന്നത്. ഗൂഗിൾ പ്ലസ് നിർത്തലാക്കി മാസങ്ങൾക്ക് ശേഷമാണ് പുതിയ സോഷ്യൽ മീഡിയാ സേവനവുമായി ഗൂഗിളെത്തുന്നത്.ഡേറ്റിങ് ആപ്പുകളിലും മറ്റും ഉപയോഗിക്കുന്ന ഇന്ററസ്റ്റ് ബേസ്ഡ് മാച്ച് മേക്കിങ് സംവിധാനമാണ് ഗൂഗിൾ ഇവിടെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് പാട്ടുകൾ ഇഷ്ടപ്പെടുന്നവർ, ഭക്ഷണം ഇഷ്ടപ്പെടുന്നവർ, സിനിമകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ പലവിധ താൽപര്യങ്ങളുള്ളവരുണ്ടാവും. ഈ താൽപര്യങ്ങൾക്കനുസരിച്ച് ഷൂ ലേസ് ആളുകളെ പരസ്പരം കണ്ടുമുട്ടാൻ സഹായിക്കും. പുതിയ സ്ഥലങ്ങളിലേക്ക് താമസം മാറുന്നവർക്ക് പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും മറ്റും ഇതിലൂടെ സാധിക്കും.ഉപയോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്തുള്ള നീക്കങ്ങളാണ് ഷൂലേസിന് വേണ്ടി നടത്തിവരുന്നത്. ഓരോ ഉപയോക്താവിനെയും കൃത്യമായ വെരിഫിക്കേഷൻ നടപടികളിലൂടെ മാത്രമേ ഷൂലേസിൽ അംഗത്വമെടുക്കാൻ അനുവദിക്കൂ. നിങ്ങൾ പരിചയപ്പെടാൻ ആഗ്രഹിക്കുന്ന ആളുകളുമായി മാത്രം നിങ്ങളെ ബന്ധപ്പെടുത്തുന്നത് ഉറപ്പുവരുത്താനാണിത്.പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ഷൂലേസ് നിലവിൽ അമേരിക്കയിൽ മാത്രമാണ് ലഭ്യമാവുക. ഉപയോക്താക്കളുടെ ക്ഷണം അനുസരിച്ച് മാത്രമേ ഇതിൽ അംഗത്വമെടുക്കാനാവൂ. മുമ്പ് ഓർക്കുട്ടിലും ഇതുപോലെ ഉപയോക്താക്കൾ ക്ഷണിച്ചാൽ മാത്രമേ അംഗത്വമെടുക്കാൻ സാധിച്ചിരുന്നുള്ളൂ. ആൻഡ്രോയിഡിലും ഐഓഎസിലും ഷൂലേസ് ലഭിക്കും. ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കേ അക്കൗണ്ട് എടുക്കാനാവൂ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...