Home LATEST യാത്രയ്ക്കിടെ മൂത്ര'ശങ്ക' തീര്‍ക്കാന്‍ ആപ്പ്

യാത്രയ്ക്കിടെ മൂത്ര’ശങ്ക’ തീര്‍ക്കാന്‍ ആപ്പ്

ദൂരയാത്രയ്ക്കിടെ മൂത്രശങ്കയുണ്ടായാൽ കുടുങ്ങിയതുതന്നെ. ഇതിന് പരിഹാരവുമായി ആപ്പ് തയ്യാറാക്കുകയാണ് വിനോദസഞ്ചാര വകുപ്പ്. വകുപ്പിന്റെ ആപ്ലിക്കേഷനുകളുടെ ഭാഗമായി ശൗചാലയങ്ങൾ കണ്ടെത്താൻ സംവിധാനം ഒരുങ്ങുന്നു. ഈ ആപ്പിലൂടെ വഴിയിലെ ശൗചാലയങ്ങൾ കണ്ടെത്താനും അവയുടെ നിലവാരവും സ്ഥലത്തെക്കുറിച്ചുള്ള പൂർണവിവരവും ലഭിക്കും.ശൗചാലയം സ്ഥിതിചെയ്യുന്നത് ഹോട്ടലിലാണോ, പെട്രോൾ പമ്പിലാണോ, മാളിലാണോ തുടങ്ങിയ വിവരങ്ങളും പ്രവർത്തനസമയവും ഇതിലുണ്ടാകും. ഇൻവിസ് മൾട്ടിമീഡിയ എന്ന ഐ.ടി. സൊല്യൂഷൻ കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. കമ്പനി നടത്തിയ സർവേയിൽ 1000 ശൗചാലയങ്ങൾ കണ്ടെത്തി. ഇതിൽനിന്ന് 750 എണ്ണമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.എൻ.എച്ച്., എം.സി. റോഡുകളിലായാണ് ഈ ശൗചാലയങ്ങൾ. ശൗചാലയം ഉപയോഗിച്ചശേഷം ആപ്പിൽ അവ റേറ്റ് ചെയ്യാം.റേറ്റിങ് കൂട്ടാൻ ഉടമകൾ അവ വൃത്തിയായി സൂക്ഷിക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആപ്പിന്റെ രണ്ടാംഘട്ടത്തിൽ ബസ്സ്റ്റാൻഡുകളിലെയും റെയിൽവേസ്റ്റേഷനിലെയും ശൗചാലയങ്ങളും ഉൾപ്പെടുത്തും. ആൻഡ്രോയ്ഡിലും ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിലും ആപ്പ് ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...