Home GADGET ജിയോ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു; എഫ് ടു ഹോം വരുന്നു

ജിയോ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുന്നു; എഫ് ടു ഹോം വരുന്നു

ജിയോ ഫൈബര്‍ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ എന്ന് എല്ലാവര്‍ക്കും ജിയോ ഫൈബര്‍ എത്തും എന്നാണ് അറിയേണ്ടത്. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പ്രകാരം ജിയോ ഫൈബറിന്‍റെ വാണിജ്യ പ്ലാനുകള്‍ ഉടന്‍ തന്നെ ജിയോ പ്രഖ്യാപിക്കും എന്നാണ് അറിയുന്നത്. കഴിഞ്ഞ ചില വര്‍ഷങ്ങളായി റിലയന്‍സ് ജിയോ തങ്ങളുടെ പ്രധാന പ്രഖ്യാപനങ്ങള്‍ എല്ലാം നടത്തിയത് റിലയന്‍സിന്‍റെ വാര്‍ഷിക പൊതുയോഗത്തിലാണ്. ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ റിലയൻസ് ഗിഗാ ഫൈബറിന്‍റെ വാണിജ്യ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.  ഈ വർഷത്തെ എജിഎം ജൂലൈ 20 നാണ് റിലയന്‍സ് നടത്തുന്നത്.ജിയോ 4ജി ആരംഭിച്ചത് പോലെ ഒരു കൊല്ലത്തെ ഫ്രീ ഓഫര്‍ ജിയോ ഫൈബറിന്‍റെ ആരംഭത്തിലും ഉണ്ടാകും എന്നതാണ് മറ്റൊരു വാര്‍ത്ത. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് ലഭിക്കും എന്നാണ് സൂചന. നിലവിൽ ഉപയോക്താക്കൾക്ക് 2,500 രൂപ അടച്ചാൽ, ഇത് തിരിച്ചുകിട്ടുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിരിക്കും ഗിഗാഫൈബറിന്റെ സേവനം ഫ്രീയായി ലഭിക്കും. 50 എം‌ബി‌പി‌എസ് വരെ വേഗമുള്ള സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ ആണ് ഈ പ്ലാനിൽ ഓഫർ ചെയ്യുന്നത്. പ്രതിമാസം 1100 ജിബി ഡേറ്റ വരെ ഈ പ്ലാനിൽ ഉപയോഗിക്കാം എന്നാണ് റിപ്പോര്‍ട്ട്.100 എംബിപിഎസ്, 50 എംബിപിഎസ് കണക്ഷനുകളാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്. പ്രിവ്യൂ ഓഫറിന്‍റെ ഭാഗമായി ജിയോ ഗിഗാഫൈബർ ധാരാളം മേഖലകളിൽ ലഭ്യമാണെങ്കിലും വാണിജ്യ ലഭ്യതയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെങ്കിലും മേല്‍പ്പറഞ്ഞ പ്രിവ്യൂ ഓഫര്‍ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ 1600 നഗരങ്ങളിലായാണ് ജിയോയുടെ ഫൈബർ ടു ദി ഹോം വരുന്നത് എന്നാണ് ഗാഡ്ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്.ഗിഗാ ഫൈബറിന്‍റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്.അതേ സമയം എഫ് ടു എച്ച് സംവിധാനത്തിന് എന്ത് പേരിടും എന്നത് സംബന്ധിച്ച് ജിയോ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. മൈ ജിയോ ആപ്പിലാണ് ഇത്തത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടക്കുന്നത്. ജിയോ ഫൈബര്‍, ജിയോ ഹോം എന്നി പേരുകളാണ് ഓപ്ഷന്‍. ഇതില്‍ ഒന്നായിരിക്കും അവസാന പേര്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...