Home LATEST എൽജിയുടെ പുതിയ ഡബ്ല്യൂ പരമ്പര ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

എൽജിയുടെ പുതിയ ഡബ്ല്യൂ പരമ്പര ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

എൽജിയുടെ പുതിയ ഡബ്ല്യൂ പരമ്പര ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഷാവോമി റെഡ്മി പരമ്പര ഫോണുകളെയും ഗാലക്സി എം സീരീസ്, റിയൽമി ഫോണുകളേയും ലക്ഷ്യമിട്ടാണ് എൽജി പുതിയ സ്മാർട്ഫോൺ പരമ്പര ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്.


ഡബ്ല്യൂ10, ഡബ്ല്യൂ30, ഡബ്ല്യൂ30 പ്രോ ഫോണുകളാണ് എൽജി ഡബ്ല്യൂ-പരമ്പരിയിലുള്ളത്.

വില

എൽജി ഡബ്ല്യൂ10 – 8999 രൂപ
എൽജി ഡബ്ല്യൂ30 – 9999 രൂപ
എൽജി ഡബ്ല്യൂ30 പ്രോ – വില പുറത്തുവിട്ടിട്ടില്ല


സവിശേഷതകൾ

ഡബ്ല്യൂ 10 ഫോണിൽ 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ ആണ് ഉള്ളത്. 2ഗിഗാഹെർട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസർ ശക്തിപകരുന്ന ഫോണിൽ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് ശേഷി എന്നിവയുണ്ടാവും.

ഡബ്ല്യൂ30 ഫോണിലും 2ഗിഗാഹെർട്സ് മീഡിയാടെക് ഹീലിയോ പി 22 പ്രോസറും മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. എന്നാൽ ഡിസ്പ്ലേയ്ക്ക് വലിപ്പം കൂടുതലുണ്ട്. 6.26 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് ഡബ്ല്യൂ30 ഫോണിൽ ഉള്ളത്.

ഡബ്ല്യൂ30 പ്രോയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 632 ഒക്ടാകോർ പ്രൊസസറും നാല് ജിബി റാമും 64 ജിബി സ്റ്റോറേജും ലഭ്യമാണ്.എൽജി ഡബ്ല്യൂ 10 ഫോണിൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണുള്ളത്. ഇതിൽ 13 മെഗാപിക്സൽ സെൻസറും അഞ്ച് മെഗാപിക്സൽ സെൻസറും ഉൾക്കൊള്ളുന്നു. സെൽഫിയ്ക്ക് വേണ്ടി എട്ട് മെഗാപിക്സലിന്റെ ക്യാമറയാണ് നൽകിയിരിക്കുന്നത്.ട്രിപ്പിൾ ക്യാമറ സംവിധാനവുമായാണ് എൽജിയുടെ ഡബ്ല്യൂ30, ഡബ്ല്യൂ30
പ്രോ സ്മാർട്ഫോണുകൾ എത്തിയിരിക്കുന്നത്. 12 എംപി പ്രധാന സെൻസർ, 13 എംപി അൾട്രാ വൈഡ് സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഡബ്ല്യൂ30 സ്മാർട്ഫോണിനുള്ളത്. അതേസമയം ഡബ്ല്യൂ30 പ്രോയിൽ 13 എംപി, 5എംപി, 8എംപി സെൻസറുകളാണുള്ളത്.മൂന്ന് സ്മാർട്ഫോണുകളിലും 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. ഫിംഗർപ്രിന്റ് സ്കാനറും, ഫെയ്സ് അൺലോക്ക് സൗകര്യവും ഈ ഫോണുകളിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...