Home LATEST 3477 കോടിയുടെ മിസൈല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി

3477 കോടിയുടെ മിസൈല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി

ഇസ്രയേലുമായി ഒപ്പിട്ട 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. ഇസ്രയേലിലെ സർക്കാർ പ്രതിരോധ കമ്പനിയായ റാഫേലിൽ നിന്നും ടാങ്കുകളെ വേധിക്കുന്ന സ്പൈക്ക് മിസൈലുകള്‍ വാങ്ങുവാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മിസൈലുകള്‍ കരാര്‍ തുകയില്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന് വ്യക്തമാക്കിയതോടെയാണ് ഇസ്രയേലുമായ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം. ഇതോടെ ഇന്ത്യന്‍ സേനയ്ക്കായി ഡിആർഡിഒ രണ്ട് വര്‍ഷത്തിനുള്ളില്‍ ടാങ്ക് വേധ മിസൈലുകള്‍ ലഭ്യമാക്കും.ഇസ്രയേല്‍ സര്‍ക്കാറിന്‍റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കമ്പനിയാണ് റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് ഇവരുമായുള്ള കരാറില്‍ നിന്നും പിന്‍മാറുന്നതായി ഔദ്യോഗികമായി ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു. സ്പൈക് മിസൈലുകൾ പലപ്പോഴും പരാജയപ്പെട്ട ഒരു മിസൈലാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ പിന്‍മാറ്റം. അതേ സമയം തദ്ദേശീയമായ പ്രതിരോധ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ സ്പൈക്ക് മിസൈലുകള്‍ ഇന്ത്യന്‍ സേനയ്ക്ക് എത്രത്തോളം ഉപകാരപ്പെടും എന്നതില്‍ പ്രതിരോധ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഉയര്‍ന്ന താപനിലയുള്ള ഇന്ത്യന്‍ അവസ്ഥയില്‍ സ്പൈക്ക് മിസൈലുകള്‍ ഫലിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന സംശയം. കരാറിന്‍റെ ഭാഗമായി ഇന്‍ഫ്രാറെഡ് സംവിധാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കരാറില്‍ നിന്നുള്ള പിന്‍മാറ്റം.അതേ സമയം കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദ് നഗര്‍ മേഖലയില്‍നിന്ന് ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിച്ച് ഡിആര്‍ഡിഒ തങ്ങളുടെ കരുത്ത് വ്യക്തമാക്കിയതോടെ സൈന്യം ഇവര്‍ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2021-ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിച്ചുനല്‍കി സൈന്യത്തിനു കൈമാറുമെന്നാണ് ഡിആര്‍ഡിഒയുടെ വാഗ്ദാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...