Home LATEST ശരീരത്തിൽ ഘടിപ്പിക്കാനാകുന്ന മെഷ‌ീൻ ഇനി ഹൃദയത്തെ നിരീക്ഷിക്കും

ശരീരത്തിൽ ഘടിപ്പിക്കാനാകുന്ന മെഷ‌ീൻ ഇനി ഹൃദയത്തെ നിരീക്ഷിക്കും

ഹൃദയത്തിന്റെ ഓരോ സ‌്പന്ദനവും കണക്ക‌ുകൂട്ടി ഭാവിയിൽ വരാനിരിക്കുന്ന രോഗങ്ങൾ ഒരു പരിധിവരെ കണ്ടെത്താൻ കഴിഞ്ഞാൽ നന്നാകില്ലെ? ഗവേഷക ലോകം ആ കണക്കുകൂട്ടലിനും വഴിയൊരുക്കുകയാണ‌്. ശരീരത്തിൽ ഘടിപ്പിക്കാനാകുന്ന മെഷ‌ീൻ ഇനി ഹൃദയത്തെ നിരീക്ഷിക്കും. ടെക‌്സാസ‌് യൂണിവേഴ‌്സിറ്റിയിലെ എൻജിനിയർമാരാണ‌് ഉപകരണം വികസിപ്പിച്ചെടുത്തത‌്. ശരീരത്തിന്റെ വിവിധതരം പ്രതികരണങ്ങൾ ഈ മെഷീൻ വഴി കണ്ടെത്താം.നിലവിലുള്ള ഇലക്ട്രോ കാർഡിയോഗ്രാഫ് മെഷീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃദയ നിരീക്ഷണം എളുപ്പവും കൃത്യവുമാക്കാൻ ഭാരം കുറഞ്ഞ ഈ ഉപകരണത്തിന‌് കഴിയും. ഇലക‌്ട്രിക് ടാറ്റൂ വിദ്യയാണിത‌്. വളയ‌്ക്കാനും വലിച്ച‌ുനീട്ടാനും കഴിയുന്ന ഇത‌് ടാറ്റൂ പോലെ ശരീരത്തിൽ പതിപ്പിക്കാം. ഇസിജിയും എസ‌്സിജിയും അളക്കാൻ വ്യത്യസ‌്ത ഉപകരണങ്ങളാണ‌് നിലവിലുള്ളത‌്. എന്നാൽ, ഇവ രണ്ടും ഒരുമിച്ച‌് അളക്കാൻ ഉപകരണത്തിന‌് കഴിയും.ഹൃദയാരോഗ്യത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നേടാൻ ഇതിന‌ു കഴിയുമെന്ന‌് പഠന ഗവേഷകരും പറയുന്നു. ഒരു ദിവസം മുഴുവൻ ശരീരത്തിൽ ഘടിപ്പിച്ച‌് ഹൃദയ പരിശോധന നടത്താമെന്നതാണ‌് ഇതിന്റെ ഗുണവും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...