Home LATEST പബ്ജി ലൈറ്റ് ; ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ജൂലായ് 11 മുതല്‍ ലഭ്യമാവും

പബ്ജി ലൈറ്റ് ; ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ജൂലായ് 11 മുതല്‍ ലഭ്യമാവും

ജനപ്രിയ വീഡിയോ ഗെയിം പ്ലെയർ അൺനൗൺ ബാറ്റിൽഗ്രൗണ്ട്സിന്റെ (പബ്ജി) ലോ എൻഡ് പേഴ്സണൽ കംപ്യൂട്ടറുകൾക്കായുള്ള പബ്ജി ലൈറ്റ് പതിപ്പ് താമസിയാതെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പബ്ജി കോർപറേഷൻ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോൾ പബ്ജി ലൈറ്റിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്കായി പബ്ജി ലൈറ്റ് ബീറ്റാ പതിപ്പിനായുള്ള മുൻകൂർ രജിസ്ട്രേഷനും ആരംഭിച്ചു.ജൂൺ 20 ഏഴ് മണി മുതൽ ജൂലായ് നാല് ഏഴ് മണി വരെയാണ് പബ്ജി ബീറ്റാ പതിപ്പിനായുള്ള മുൻകൂർ രജിസ്ട്രേഷൻ നടക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ രജിസ്റ്റർ ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ജൂലായ് 11ന് ഇമെയിൽ വഴി ഇവന്റ് കോഡ് അയച്ചുകൊടുക്കും. ഗെയിം ഡൗൺലോഡ് ചെയ്യാനും കളിക്കാനും ഇത് ഉപയോഗിക്കാം.പബ്ജി ലൈറ്റിന് വേണ്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ടൈഗർ എം 416 തോക്കും ചീറ്റാ പാരച്യൂട്ട് സ്കിന്നും സൗജന്യമായി ലഭിക്കും. രജിസ്ട്രേഷൻ ഒരു ലക്ഷം ആയാൽ എല്ലാ ഉപയോക്താക്കൾക്കും കറുത്ത സ്കാർഫ്, പങ്ക് ഗ്ലാസ്, കോംബാറ്റ് പാന്റ്സ് എന്നിവ ലഭിക്കും. രജിസ്ട്രേഷൻ രണ്ട് ലക്ഷം എത്തിയാൽ. കളിക്കാർക്ക് ഗോൾഡ് പബ്ജി സ്കാർഫ്, മഞ്ഞയും കറുപ്പും വരകളുള്ള ഷർട്ട്, ചുവന്ന ടോപ്പ് എന്നിവ ലഭിക്കും.പബ്ജി ലൈറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...