Home LATEST സെൻഫോൺ 6 സ്മാർട്ഫോൺ പേര് മാറ്റി ഇന്ത്യയിൽ അവതരിപ്പിച്ചു.

സെൻഫോൺ 6 സ്മാർട്ഫോൺ പേര് മാറ്റി ഇന്ത്യയിൽ അവതരിപ്പിച്ചു.

സെൻഫോൺ 6 സ്മാർട്ഫോൺ പേര് മാറ്റി ഇന്ത്യയിൽ അവതരിപ്പിച്ചു. അസൂസ് 6Z എന്ന പേരിലാണ് ഫോൺ അവതരിപ്പിച്ചത്. സെൻഫോൺ എന്ന ട്രേഡ്മാർക്കിനുമേലുള്ള തർക്കത്തിൽ നിയമനടപടികൾ നടക്കുന്ന സാഹചര്യത്തിൽ കോടതി നിർദേശത്തെ തുടർന്നാണ് സെൻഫോൺ എന്ന പേര് അസൂസ് ഒഴിവാക്കിയത്.സെൻഫോൺ 6 സ്മാർട്ഫോണിന്റെ പേര് മാത്രമേ മാറിയിട്ടുള്ളൂ. സവിശേഷതകളെല്ലാം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച ഫോണിന് തുല്യമാണ്. യാന്ത്രികമായി തിരിയുന്ന ക്യാമറ മോഡ്യൂൾ ആണ് ഇതിന്റെ സവിശേഷത.സെൽഫി എടുക്കാൻ ശ്രമിക്കുമ്പോൾ അസൂസ 6Z ന്റെ ക്യാമറ മോഡ്യൂൾ മുകളിലേക്ക് ഉയർന്നുവരികയും സ്ക്രീനിന് മുകളിലായി ക്യാമറ നിൽക്കുകയും ചെയ്യുന്നു. ഇതിന്റെ മറ്റൊരു സവിശേഷത എന്തെന്നാൽ, ക്യാമറ ഏത് വരെ തിരിക്കണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം. അതായത് സെൽഫി ക്യാമറ എടുക്കാൻ അല്ലാതെ വിവിധ കോണുകളിൽ ക്യാമറ തിരിച്ചുവെച്ച് ചിത്രങ്ങൾ പകർത്താൻ ഇതിൽ സാധിക്കും. ഫോൺ വീഴുമ്പോൾ ക്യാമറ മോഡ്യൂളിന് സംരക്ഷണം നൽകാനുള്ള ഫാൾ പ്രൊട്ടക്ഷൻ സംവിധാനവും അസൂസ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഫോൺ വീഴുന്നത് തിരിച്ചറിഞ്ഞ് ക്യാമറ പഴയപടി വന്നുനിൽക്കും. വൺപ്ലസ് 7 പ്രോയ്ക്കും ഇതേ സംവിധാനമാണുള്ളത്.ക്വാൽകോം സ്നാപ്ഡ്രാഗൺ , എട്ട് ജിബിറാം, 5000 എംഎഎച്ചിന്റെ ശക്തിയേറിയ ബാറ്ററി എന്നിവ ഫോണിന്റെ മുഖ്യ സവിശേഷതയാണ്.സെൽഫി ക്യാമറ ഒഴിവാക്കിയപ്പോൾ നോച്ച് ഇല്ലാതെ മുൻവശം പൂർണമായും സ്ക്രീൻ ലഭ്യമാകും എന്നത് ഫോണിന്റെ നേട്ടമാണ്.
6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080×2340 പിക്സൽ )ഡിസ്പ്ലേയാണ് ഫോണിലുള്ളത്.അസൂസ് 6Z യുടെ ആറ് ജിബി റാം /64 ജിബി സ്റ്റോറേജ് പതിപ്പിന് 31,999 രൂപയും, ആറ് ജിബി റാം/128 ജിബി സ്റ്റോറേജ് പതിപ്പിന് 34,999 രൂപയും എട്ട് ജിബി റാം/256 ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയുമാണ് വില. ജൂൺ 26 മുതൽ ഫോൺ വിൽപനയ്ക്കെത്തും. മിഡ്നൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് സിൽവർ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...