Home LATEST സാംസങ്ങ് ഗ്യാലക്സി എ 10ഇ അമേരിക്കന്‍ വിപണിയിൽ പുറത്തിറക്കി

സാംസങ്ങ് ഗ്യാലക്സി എ 10ഇ അമേരിക്കന്‍ വിപണിയിൽ പുറത്തിറക്കി

സാംസങ്ങ് തങ്ങളുടെ എ സീരിസ് സ്മാര്‍ട്ട്ഫോണ്‍ പരമ്പരയിലെ പുതിയ ഫോണ്‍ പുറത്തിറക്കി സാംസങ്ങ് ഗ്യാലക്സി എ 10ഇ അമേരിക്കന്‍ മാര്‍ക്കറ്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്യാലക്സി എ10 ന്‍റെ ഒരു എളിയ വേര്‍ഷനാണ് പുതിയ 10 ഇ എന്ന് പറയാം. എ സീരിസിലെ എ20, എ50 എന്നിവ ഇതിനകം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. സാംസങ്ങ് ഗ്യാലക്സി എ10 ഇയുടെ സ്ക്രീന്‍ വലിപ്പം 5.83 ഇഞ്ചാണ്. ഇത് ഇന്‍ഫിനിറ്റി വി-ഡിസ്പ്ലേയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നിലെ സിംഗിള്‍ റെയര്‍ ക്യാമറ 8 എംപിയാണ്. എക്സോസ് 7884 എസ്ഒസിയാണ് ഈ ഫോണിലെ പ്രോസസ്സര്‍. റാം ശേഷി 2ജിബിയാണ്. 32ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 3000 എംഎഎച്ചാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. സാംസങ്ങ് വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുക.ഇന്ത്യയില്‍ ഈ ഫോണിന് 12,500 രൂപ എങ്കിലും വില വരും എന്നാണ് സൂചന. ഇത് അമേരിക്കന്‍ വിലവച്ചുള്ള കണക്കുകൂട്ടലാണ്. യഥാര്‍ത്ഥ ഇന്ത്യന്‍ വില ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഈ ഫോണിനും ഇന്ത്യയില്‍ ആരാധകരുണ്ടാകും എന്ന് തീര്‍ച്ചപ്പെടുത്താം. ഇറങ്ങി 70 ദിവസത്തിനുള്ളില്‍ സാംസങ്ങ് എ സീരിസിലെ 5 ദശലക്ഷം ഫോണുകള്‍ ഇന്ത്യയില്‍ വിറ്റു എന്നാണ് സാംസങ്ങ് അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...