Home LATEST വാട്‌സാപ്പില്‍ ചിത്രങ്ങള്‍ ആളുമാറി അയക്കാതിരിക്കാന്‍ പുതിയ സംവിധാനം

വാട്‌സാപ്പില്‍ ചിത്രങ്ങള്‍ ആളുമാറി അയക്കാതിരിക്കാന്‍ പുതിയ സംവിധാനം

ചിത്രങ്ങൾ അബദ്ധത്തിൽ ആളുമാറി അയച്ചുപോവുന്നത് തടയാൻ വാട്സാപ്പ്. ഇതിനായുള്ള പുതിയ ഫീച്ചർ നിർമിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് വാട്സാപ്പ്. വാട്സാപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റിൽ കാപ്ഷൻ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാൻ സാധിക്കും. ഇതുവഴി സന്ദേശം ലഭിക്കുന്നയാൾ ആരാണെന്ന് ഒന്നു കൂടി പരിശോധിക്കാനാവും.വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ വാട്സാപ്പിന്റെ 2.19.173 പതിപ്പിലും അതിന് ശേഷമുള്ള പതിപ്പിലുമാണ് ഈ പുതിയ ഫീച്ചർ ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കുക.നിലവിൽ വാട്സാപ്പിൽ ചിത്രങ്ങൾ അയക്കുമ്പോൾ ഉപയോക്താക്കൾക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈൽ ഇമേജ് മാത്രമേ കാണാനാവൂ. ചിത്രങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടിക്കുറിപ്പ് നൽകാനുള്ള ഓപ്ഷൻ വരും. അതിന് മുകളിൽ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഈ ചിത്രത്തിന് പുറമെ ഇനി സന്ദേശം ലഭിക്കുന്നയാളിന്റെ പേരും കാണാം.ലഭിക്കുന്ന വിവരം അനുസരിച്ച് ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങൾ അയക്കുമ്പോഴും വ്യക്തികൾക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുമ്പോഴും സന്ദേശം ലഭിക്കുന്ന ആളിന്റെ അല്ലെങ്കിൽ ഗ്രൂപ്പിന്റെ പേര് ഇതുപോലെ കാണാനാവും.ബീറ്റാ പതിപ്പിൽ എത്തിയ സാഹചര്യത്തിൽ ഈ ഫീച്ചർ അധികം വൈകാതെ വാട്സാപ്പിന്റെ പ്രധാന ആപ്ലിക്കേഷനിലേക്ക് എല്ലാവർക്കും ലഭ്യമാവും വിധം എത്തിയേക്കും. വാട്സാപ്പിന്റെ ഐഓഎസ് പതിപ്പിൽ ഇതേ ഫീച്ചർ അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. എന്തായാലും ആൻഡ്രോയിഡ് വന്ന സ്ഥിതിക്ക് ഐഒഎസിലും ഈ ഫീച്ചർ അവതരിപ്പിക്കാതിരിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...