Home LATEST ലോകത്തെ വിറപ്പിക്കാൻ പറക്കും ഗ്രനേഡുകൾ വരുന്നു.

ലോകത്തെ വിറപ്പിക്കാൻ പറക്കും ഗ്രനേഡുകൾ വരുന്നു.

ലോകത്തെ വിറപ്പിക്കാൻ പറക്കും ഗ്രനേഡുകൾ വരുന്നു. യുദ്ധരംഗങ്ങളിൽ പോരാളികളെ ഭയചകിതരാക്കാൻ ഏത് നിമിഷവും പറന്നുവന്നേക്കാവുന്ന ഈ ആയുധത്തിനാവും. ഡ്രോൺ-40 എന്ന് പേരിട്ടിരിക്കുന്ന ഈ ആയുധത്തിന് ഗ്രനേഡുകൾ വഹിച്ച് ശത്രുപാളയത്തിൽ സ്ഫോടനം നടത്താൻ ശേഷിയുണ്ട്.വലിപ്പമുള്ള ഒരു വെടിയുണ്ടയുടെ ആകൃതിയാണ് ഇതിന്. സാധാരണ ഗ്രനേഡുകളെ പോലെയാണ് ഈ ഗ്രനേഡ് തൊടുക്കുന്നത്. തൊടുത്തുകഴിഞ്ഞ് അൽപസമയത്തിനുള്ളിൽ തന്നെ ഡ്രോൺ-40യുടെ നാല് റോട്ടറുകൾ പ്രവർത്തിക്കാൻ തുടങ്ങും. ഈ റോട്ടറുകളുടെ സഹായത്തോടെ 12 മിനിറ്റ് നേരം പറക്കാനും 20 മിനിറ്റോളം വായുവിൽ ഉയർന്നുനിൽക്കാനും സാധിക്കും.ആറ് മൈൽ ദൂരം സഞ്ചരിക്കാനും മണിക്കൂറിൽ 45 മൈൽ വേഗതയിൽ സഞ്ചരിക്കാനും ഈ ഡ്രോൺ ഗ്രനേഡിനാവും. ദൂരം എത്രവേണമെന്ന് നിശ്ചയിക്കാം.ശത്രുക്കളെ വധിക്കാനുള്ള സ്ഫോടനവസ്തുക്കൾ ഉപയോഗിക്കുന്നില്ലെങ്കിൽ സ്മോക്ക് ഗ്രനേഡ് വിക്ഷേപിക്കാനും നിരീക്ഷണ സെൻസറുകൾ പ്രയോഗിക്കാനും ഇതുവഴി സാധിക്കും.ഫ്ലോറിഡയിൽ നടന്ന ഒരു കോൺഫറൻസിലാണ് ഈ ആയുധം പ്രദർശിപ്പിച്ചത്. പ്രതിരോധ സാങ്കേതികവിദ്യാ രംഗത്ത് പ്രവർത്തിക്കുന്ന മെൽബണിലെ ഡിഫെൻഡ് ടെക്സ് എന്ന സ്ഥാപനമാണ് ഈ ഡ്രോണിന്റെ നിർമാതാക്കൾ. ഇത് ഏതെങ്കിലും സേന ഏറ്റെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...