Home LATEST ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി.

ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി.

ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഫേസ്ബുക്കിന് സ്വന്തമായി ഇനി കറന്‍സി. ഫേസ്ബുക്കിന്‍റെ നിയന്ത്രണത്തിലുള്ള ക്രിപ്റ്റോകറൻസി ലിബ്ര പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്ന ക്രിപ്റ്റോകറൻസിയുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്തിറക്കി. ഊബർ, മാസ്റ്റർ കാർഡ്, വീസ തുടങ്ങിയ ആഗോളതലത്തിലെ വമ്പന്‍ കമ്പനികള്‍ ഈ കറന്‍സിയില്‍ പങ്കാളികളാണ്.ധനകാര്യരംഗത്തു മുൻനിരയിലുള്ള നൂറു സ്ഥാപനങ്ങളെ ഒപ്പം നിര്‍ത്തി ബിറ്റ്കോയിനെക്കാള്‍ ക്രിപ്റ്റോ കറന്‍സി രംഗത്ത് സാന്നിധ്യമാകുക എന്നതാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിന്‍റെ മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് ഈ പദ്ധതിയുടെ മേധാവി. ഇന്ത്യയില്‍ അടക്കം ഇതിനുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്ക് പൂര്‍ത്തിയാക്കി എന്നാണ് സൂചന.അതേ സമയം ഫേസ്ബുക്ക് ക്രിപ്റ്റോ കറന്‍സി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലാകും എന്നും സൂചനകള്‍ ഉണ്ട്. പക്ഷെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പല സൈബര്‍ ആക്രമണങ്ങളുടെ പിന്നില്‍ ക്രിപ്റ്റോ കറന്‍സിയാണ് എന്ന നിലയില്‍ വാര്‍ത്ത വന്നതോടെ ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സിയെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇതിനാല്‍ തന്നെ ഇത് എങ്ങനെ നടപ്പിലാക്കും എന്നത് കാത്തിരുന്നു കണേണ്ടി വരും.കറന്‍സി നടപ്പിലാക്കാന്‍ ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമായി ഫേസ്ബുക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്ലോക്ക് ചെയിൻ ടെക്നോളജിയുടെ സഹായത്തോടെയാണ് ഫേസ്ബുക്കിന്‍റെ ഡിജിറ്റൽ കറൻസി പദ്ധതി നടപ്പിലാക്കുക എന്നാണ് സൂചന. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ക്ക് പ്രതീക്ഷിച്ചത്ര വിജയം നേടാനായിട്ടില്ല എന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് ഫേസ്ബുക്കിന്‍റെ നീക്കം. ഓണ്‍ലൈനായി വിവിധതരം ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോകറന്‍സി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...