Home GADGET ഉടമയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വയം ഓണാകുന്ന ലാപ്ടോപ്പ്

ഉടമയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വയം ഓണാകുന്ന ലാപ്ടോപ്പ്

ഇപ്പോഴുള്ള ലാപ്ടോപുകൾ ഒന്ന് ഓണാക്കിയെടുക്കാൻ 30 സെക്കൻഡെങ്കിലും വേണം. പഴയതാണെങ്കിൽ മിനിട്ടുകൾ വേണം. ഫോണുകളും വീടുകളും വരെ സ്മാർട്ടായിട്ടും ഇപ്പോഴും പഴയപടി നിൽക്കുകയാണ് ലാപ്ടോപും പി.സിയും. എന്നാൽ, യു.എസ്​ കമ്പനി ഡെൽ ലാപ്ടോപ്പിനെ അങ്ങനെയങ്ങ് വിട്ടുകളയാൻ ഒരുക്കമല്ല. ​പ്രോക്സിമിറ്റി സെൻസറുള്ള ലോകത്തെ ആദ്യ ലാപ്ടോപ്പാണ് ഡെൽ ഇറക്കിയിരിക്കുന്നത്. ഡെൽ ലാറ്റിറ്റ്യൂഡ് 7400 എന്നാണ് ഈ ടു ഇൻ വൺ ലാപ്പി​ൻന്റെ പേര്. തിരിച്ചറിയൽ ശേഷികൂട്ടാൻ ഇൻറലി​ന്റെ കോണ്ടസ്​റ്റ്​ സെൻസിങ് ടെക്നോളജിയുണ്ട്. ഈ സെൻസർ ഉടമയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്വയം ഒാണാകും. ലോഗിൻ ചെയ്യാൻ പാസ്​വേഡും യൂസർനെയിമും നൽകേണ്ട. വിൻഡോസ് ഹലോ ഫേസ് റക്കഗ്നീഷൻ വഴി ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് ലോഗിൻ ചെയ്തുകൊള്ളും. ഇതിന് എക്സ്പ്രസ് സൈൻ-ഇൻ എന്നാണ് ഡെൽ പറയുന്നത്. ഇനി ഉടമ ജോലി പൂർത്തിയാക്കി മടങ്ങിയെന്ന് ഉറപ്പാക്കി ലാപ്ടോപ് തനിയെ ലോക്ക് ആകുകയും ചെയ്യും. എക്സ്പ്രസ് കണക്​ട്​ സംവിധാനം വഴി മികച്ച വൈ-ഫൈ കണക്ടിവിറ്റി കണ്ടെത്തും. വൈ ഫൈ ഇല്ലാത്തപ്പോൾ നെറ്റ് കണക്ഷന് ക്യാറ്റ്- 16 ജിഗാബിറ്റ് എൽ.ടി.ഇ പിന്തുണയുണ്ട്. അതിന് സിം ഇടാൻ സിം കാർഡ് സ്ലോട്ടുമുണ്ട്. സെക്കൻഡിൽ ഒരു ജി.ബിയിലധികം ഡൗൺലോഡ് വേഗമുള്ള നെറ്റ്​വർക്കാണ് ജിഗാബിറ്റ് എൽ.ടി.ഇ ബഫറിങ്ങില്ലാതെ അൾട്രാ ഹൈഡെഫനിഷൻ വിഡിയോ കാണുകയും ചെയ്യാം. ഒരുമണിക്കൂറിൽ 80ശതമാനം ചാർജാവുന്ന ബാറ്ററി പൂർണമായാൽ 24 മണിക്കൂർ പ്രവർത്തിക്കും. നാസയുടെ സ്​റ്റാർഡസ്​റ്റ്​ ഉപഗ്രഹത്തിൽ ഉപയോഗിച്ചതുപോലെയുള്ള ഗോർ തെർമൽ ഇൻസുലേഷനാണ് (സിലിക്ക എയ്റോജെൽ) ആണ് ഇതിൽ ചൂടിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. സാദാ ലാപ്ടോപ് മോഡ്, ട​ൻെറ് മോഡ്, ടാബ്​ലറ്റ് മോഡ് എന്നിങ്ങനെ പല രൂപത്തിൽ ഡിസ്പ്ലേ മടക്കി ഉപയോഗിക്കാം. അലൂമിനിയം ശരീരമാണ്. കനംകുറഞ്ഞ അരികുകൾ ഡിസ്പ്ലേ സ്ഥലം കൂട്ടുന്നു. ഇന്ത്യയിൽ 1.35 ലക്ഷം രൂപ മുതലാണ് വില. 14 ഇഞ്ച് ഫുൾ എച്ച്.ഡി സ്ക്രീൻ 16:9 അനുപാതത്തിലുള്ള കാഴ്ച നൽകും. ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. ആക്ടിവ് പെൻ സ്ക്രീനിൽ ഉപയോഗിക്കാം. വിൻഡോസ് 10 ഒ.എസ്, എട്ടാം തലമുറ നാലുകോർ ഇൻറൽ കോർ ഐ7 പ്രോസസർ, യു.എച്ച്ഡി ഗ്രാഫിക്സ് 620, 16 ജി.ബി എൽ.പി ഡി.ഡി.ആർ.ത്രീ റാം, ഒരു ടി.ബി വരെ സോളിഡ് സ്​റ്റേറ്റ് ഡ്രൈവ്, 78 വാട്ട് അവർ ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...