Home LATEST ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിക്കുന്നു

ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിക്കുന്നു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡ‍ി ആപ്പാണ് ട്രൂ കോളര്‍. ലോകത്തെമ്പാടും കോടിക്കണക്കിന് ഉപയോക്താക്കള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയും ഫോണ്‍ ചെയ്യാവുന്ന ഫീച്ചര്‍ ട്രൂകോളര്‍ അവതരിപ്പിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. മികച്ച ഗുണമേന്‍മയില്‍ ഫ്രീ ഇന്‍റര്‍നെറ്റ് വോയ്സ് കോളാണ് ട്രൂകോളര്‍ വാഗ്ദാനം ചെയ്യുന്നത്.വിഓഐപി അഥവ വോയിസ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് ട്രൂകോളര്‍ ഈ സംവിധാനം ആദ്യം ലഭ്യമാക്കുക. ഐഒഎസ് ഉപയോക്താക്കളിലേക്കും ഈ സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ട്രൂകോളര്‍ വക്താക്കള്‍ പറയുന്നത്.ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ മാത്രം 10 കോടി ഉപയോക്താക്കള്‍ എന്ന നാഴികകല്ല് ട്രൂകോളര്‍ കടന്നത്. ട്രൂകോളറിന്‍റെ ഉപയോക്താക്കളില്‍ 60 ശതമാനം ഇന്ത്യയില്‍ നിന്നാണ്. 2009 ലാണ് സ്റ്റോക്ക്ഹോം ആസ്ഥാനമാക്കി ട്രൂകോളര്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇന്ത്യയില്‍ പേമെന്‍റ് സംവിധാനവും ട്രൂകോളര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...