Home LATEST മഴമൂലം മത്സരങ്ങള്‍ തടസപ്പെടുന്നു:പരിഹാരം തേടി ഇംഗ്ലിഷ് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.

മഴമൂലം മത്സരങ്ങള്‍ തടസപ്പെടുന്നു:പരിഹാരം തേടി ഇംഗ്ലിഷ് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.

ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ പ്രധാന ഭീഷണിയായ മഴ മാറിയിരിക്കുകയാണ്. മഴമൂലം മത്സരങ്ങള്‍ തടസപ്പെടുന്നത് പതിവായതോടെ പരിഹാരം തേടി മുന്‍ ഗൂഗിള്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ് ഇംഗ്ലിഷ് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. എത്രവലിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുമെന്ന് അവകാശവാദമുള്ള എക്‌സ് മൂണ്‍ഷോട്ട് കമ്പനിയുമായാണ് ക്രിക്കറ്റ് ബോര്‍ഡ് ചര്‍ച്ച നടത്തിയത്. ഇന്നും മഴപെയ്താല്‍ നടക്കാത്ത മത്സരങ്ങളിലൊന്നാണ് ക്രിക്കറ്റ്. മഴയില്‍ നിന്നും രക്ഷപ്പെടാന്‍ താത്ക്കാലിക മേല്‍ക്കൂര സാധ്യമാണോ എന്നതും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. കൂറ്റന്‍ എയര്‍ ബലൂണില്‍ ഘടിപ്പിച്ച മേല്‍ക്കൂര മൈതാനത്ത് ഒരു തുള്ളി മഴ വീഴാതെ കാക്കുന്ന മോഡലാണ് ചര്‍ച്ച ചെയ്തതിലൊന്ന്. ഗൂഗിളിന് കീഴില്‍ എക്‌സ് എന്ന പേരിലായിരുന്ന കമ്പനി ആല്‍ഫബെറ്റ് രൂപീകരിച്ചതോടെ എക്‌സ് മൂണ്‍ഷോട്ടായി മാറുകയായിരുന്നു. ഗൂഗിളിന്റെ ബലൂണുകള്‍ ഉപയോഗിച്ച് അതിവേഗ ഇന്റര്‍നെറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെത്തിക്കുന്ന പദ്ധതിയായ പ്രൊജക്ട് ലൂണിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ഈ എക്‌സ് കമ്പനിയായിരുന്നു. സ്വാഭാവികമായും മേല്‍ക്കൂര ബലൂണില്‍ താങ്ങി നിര്‍ത്തുന്ന ബുദ്ധിയും വന്നത് അവിടെ നിന്നു തന്നെ. ഭൂമിയില്‍ നിന്നും 19 കിലോമീറ്ററോളം ഉയരത്തില്‍ സ്ഥാപിക്കുന്ന കൂറ്റന്‍ സൗരോര്‍ജ്ജ ബലൂണുകളുടെ സഹായത്തില്‍ ഇന്റര്‍നെറ്റ് സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. ഭൂമിയിലെ ഇന്റര്‍നെറ്റ് സിഗ്നലുകള്‍ സ്വീകരിച്ച് ഈ ബലൂണുകള്‍ നിശ്ചിത കേന്ദ്രങ്ങളിലേക്കയക്കുകയും അവിടെ വൈഫൈ ഇന്റര്‍നെറ്റ് സാധ്യമാക്കുകയും ചെയ്യുമെന്നതാണ് ആശയം. എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അത്ര എളുപ്പത്തില്‍ പരിഹരിക്കാനാകുന്നതല്ല കാര്യങ്ങള്‍. പ്രത്യേകിച്ചും ലോകകപ്പ് നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നതും സാവകാശമെന്ന ഒന്ന് ഇല്ലാതാക്കുന്നു. മറ്റൊരു സാധ്യതയായി ഉയര്‍ന്നുവന്നത് ക്ലൗഡ് സീഡിങ്ങാണ്. മഴമേഘങ്ങളെ ക്ലൗഡ് സീഡിങ് വഴി താത്ക്കാലികമായി മഴ പെയ്യാന്‍ അനുദവിക്കാതിരിക്കുന്ന രീതിയാണിത്. ബെയ്ജിങ് ഒളിംംപിക്‌സില്‍ ചൈന ഇത് വിജയകരമായി നടത്തിയിരുന്നു. എന്നാല്‍ ചൈനയുടെ കളി ഇവിടെ നടക്കില്ലെന്നാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് തുറന്നു സമ്മതിക്കുന്നത്. ആദ്യത്തെ പ്രധാന പ്രശ്‌നം വമ്പിച്ച ചിലവാണ്. ഒരുതവണ ഒരു മൈതാനത്തു നിന്നും മഴയെ ഓടിക്കണമെങ്കില്‍ മാത്രം പത്ത് ലക്ഷം ഡോളറാണ് ചിലവ് വരുക. മാത്രമല്ല ഈ മഴമേഘങ്ങള്‍ വൈകാതെ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുകയും ചെയ്യും. പ്രാഥമിക ചര്‍ച്ചകളില്‍ തീരുമാനമായില്ലെങ്കിലും ഏത് പ്രശ്‌നവും പരിഹരിക്കാനുള്ളവരെന്ന മുന്‍ ഗൂഗിള്‍ കമ്പനിയുടെ പരസ്യവാചകത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...