Home LATEST പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അഭിനന്ദൻ-151പ്ലാൻ

പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ അഭിനന്ദൻ-151പ്ലാൻ

ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി 151 രൂപയുടെ പ്ലാൻ പുറത്തിറക്കി. അഭിനന്ദൻ-151 എന്നാണ് പ്ലാനിനു നൽകിയിരിക്കുന്ന പേര്. അൺലിമിറ്റഡ് കോളുകൾ, ദിനവും 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് പ്ലാനിൽ കിട്ടുക. ഡൽഹി, മുംബൈ അടക്കം ബിഎസ്എൻഎല്ലിന്റെ എല്ലാ സർക്കിളിലുമുളള ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാകും.ബിഎസ്എൻഎൽ 151 രൂപ പ്ലാനിന്റെ കാലാവധി 180 ദിവസമാണ്. പക്ഷേ ഡാറ്റയിൽ ലഭിക്കുന്ന കോളിങ് സൗകര്യവും സൗജന്യ ഡാറ്റയും എസ്എംഎസും 24 ദിവസം മാത്രമാണ് ലഭിക്കുക. ഒരു ദിവസം 1 ജിബി വച്ച് 24 ജിബിയാണ് ഈ പ്ലാനിൽ ആകെ കിട്ടുക. അതേസമയം, എസ്എംഎസ് 24 ദിവസവും 100 എണ്ണം വീതം കിട്ടും.ബിഎസ്എൻഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അഭിനന്ദൻ-151 പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായാണ് ഈ പ്ലാൻ പുറത്തിറക്കിയത്. പുതിയ ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്നുവർക്കും നിലവിൽ കണക്ഷനുളളവർക്കും ഈ പ്ലാൻ ഉപയോഗപ്പെടുത്താം. ലോകകപ്പ് സീസണിൽ ലൈവ് മാച്ചുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ പ്രയോജനകരമാണ്.അടുത്തിടെ ബിഎസ്എൻഎൽ *121# ബിഎസ്എൻഎൽ മൈ ഓഫർ സർവീസ് തുടങ്ങിയിരുന്നു. ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ പരിചയപ്പെടുത്തുന്നതിനുവേണ്ടിയുളളതാണ് ഈ സർവീസ്. *121# ഡയൽ ചെയ്താൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ സർക്കിളിൽ ലഭ്യമാകുന്ന പ്ലാനുകൾ വളരെ പെട്ടെന്ന് അറിയാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...