Home LATEST സോളാര്‍ മിനിമം പ്രതിഭാസം:നാസയുടെ ഉറക്കംകെടുത്തുന്നു.

സോളാര്‍ മിനിമം പ്രതിഭാസം:നാസയുടെ ഉറക്കംകെടുത്തുന്നു.

തുടർച്ചയായി 16 ദിവസങ്ങളായി സൂര്യന്റെ മുഖത്ത് പാടുകളില്ലാത്തത് നാസയുടെ ഉറക്കംകെടുത്തുന്നു.പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നും ഇത് സാറ്റലൈറ്റുകളേയും വ്യോമഗതാഗതത്തേയും ബാധിച്ചേക്കാമെന്നതുമാണ് ഉയരുന്ന പ്രധാന ആശങ്ക.പൊതുവേ പൊട്ടിത്തെറികളാലും തിളച്ചുമറിയലുകളാലും നിറഞ്ഞ സൂര്യന്റെ പ്രതലമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ശാന്തമായിരിക്കുന്നത്. ഓരോ 11 വര്‍ഷത്തിലും സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ നേര്‍ എതിരായി സോളാര്‍ മാക്‌സിമം എന്നറിയപ്പെടുന്ന മറ്റൊരു പ്രതിഭാസവും സംഭവിക്കാറുണ്ട്. ആ കാലത്ത് ജൂപ്പിറ്റര്‍ ഗ്രഹത്തോളം വലുപ്പമുള്ള സണ്‍ സ്‌പോട്ടുകള്‍ സൂര്യനില്‍ കണ്ടെത്താറുമുണ്ട്.ഭൂമിയിലെ ജീവന് ഈ സോളാര്‍ മിനിമം പ്രതിഭാസം നേരിട്ട് ഭീഷണിയാകില്ലെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭൂമിക്ക് പുറത്തെ സാറ്റലൈറ്റുകളേയും ബഹിരാകാശ സഞ്ചാരികളേയും സോളാര്‍ മിനിമം കാലത്ത് സൂര്യനില്‍ നിന്നും വരുന്ന മാഗ്നെറ്റിക് തരംഗങ്ങൾ ബാധിച്ചേക്കാം. സോളാര്‍ മിനിമം കാലം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തീഷ്ണമായ തിളച്ചുമറിയലുകളാലും സണ്‍സ്‌പോട്ടുകളാലും നിറയും. ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാവസ്ഥയേയും ബാധിക്കും. ചിലപ്പോള്‍ ഇത്തരം സോളാര്‍ മിനിമം പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുമുണ്ട്. 1650 മുതല്‍ 1710 വരെ നീണ്ടു നിന്ന സോളാര്‍ മിനിമം പ്രതിഭാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്ത് ഭൂമി അതിശൈത്യത്തിലേക്ക് വീണുപോവുകയും ചെയ്തിരുന്നു. അന്ന് ഉത്തരധ്രുവത്തിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഞ്ഞ് വ്യാപിച്ചു. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമൊക്കെയാണ് ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെടുന്നത്. 2014ല്‍ സൂര്യന്റെ പ്രതലത്തില്‍ വലിയ തോതില്‍ സണ്‍സ്‌പോട്ടുകള്‍ കണ്ടെത്തിയിരുന്നു. അന്നു തന്നെ നാസ 2019-2020 കാലഘട്ടത്തില്‍ സോളാര്‍ മിനിമം പ്രതിഭാസം സംഭവിച്ചേക്കാമെന്ന് പ്രവചിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...