Home LATEST ലോകജനസംഖ്യയുടെ പകുതിയിലധികവും ഇന്റർനെറ്റിന്റെ ഭാഗമായി

ലോകജനസംഖ്യയുടെ പകുതിയിലധികവും ഇന്റർനെറ്റിന്റെ ഭാഗമായി

ലോകജനസംഖ്യയുടെ പകുതിയിലധികവും ഇന്റർനെറ്റിന്റെ ഭാഗമായി കഴിഞ്ഞു. 21 ശതമാനം ഉപയോക്താക്കളുമായി ചൈനയാണ‌് മുന്നിൽ. 12 ശതമാനവുമായി ഇന്ത്യ രണ്ടാമതും അമേരിക്ക മൂന്നാമതുമാണ‌്. സിലിക്കൺ വാലിയിലെ ടെക‌് വിദഗ‌്ധ മേരി മീക്കറുടെതാണ‌് പഠനം. ഇന്റർനെറ്റ‌് വളരുന്നതിനോടൊപ്പം മനുഷ്യരുടെ സമയത്തിന്റെയും പണത്തിന്റെയും സിംഹഭാഗം സാങ്കേതികവിദ്യ അപഹരിക്കുന്നതായും പഠനം പറയുന്നു.1995 മുതലിങ്ങോട്ട‌് ഇന്റർനെറ്റിന്റെ വളർച്ചയെപ്പറ്റി വർഷാവർഷം മീക്കർ തയ്യാറാക്കുന്ന പഠനത്തിനായി ടെക‌് ലോകം ആകാംക്ഷയോടെയാണ‌് കാത്തിരിക്കുന്നത‌്. 2017ൽ ലോകജനസംഖ്യയുടെ 49 ശതമാനമാണ‌് ഇന്റർനെറ്റ‌് ഉപയോക്താക്കളെങ്കിൽ 2018ൽ ഇത‌് 50 ശതമാനം കടന്നു. എന്നാൽ, വളർച്ചനിരക്ക‌് മുൻവർഷത്തേക്കാൾ കുറവാണ‌്. ഗെയിമിങ്ങിനും നവമാധ്യമത്തിനുമായാണ‌് കൂടുതൽ പേർ ഇന്റർനെറ്റ‌് ഉപയോഗിക്കുന്നത‌്. ആമസോൺ ഇക്കോ സ‌്മാർട്ട‌് സ‌്പീക്കർപോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച‌് പ്രക്ഷേപണങ്ങൾ (പോഡ‌്കാസ്റ്റ‌്) കേൾക്കുന്നവരും ഇതിനുപിന്നാലെയുണ്ട‌്. വാക്കുകളേക്കാൾ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളുമുപയോഗിച്ച‌ാണ‌് ആളുകൾ ആശയവിനിമയം നടത്തുന്നതെന്നാണ‌് മറ്റൊരു കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...