Home LATEST പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്;ഇന്ത്യയ്ക്ക് ഭീഷണി

അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ പുതിയ റഡാർ സംവിധാനത്തിനു കഴിയുമെന്നാണ് അറിയുന്നത്. എഫ്–35 പോർവിമാനത്തെ അതിവേഗം കണ്ടെത്താൻ റഡാറിനു സാധിക്കുമെന്ന് ചൈനീസ് ഗവേഷകർ തെളിയിച്ചിട്ടുണ്ട്. നൂറു കിലോമീറ്റര്‍ പരിധിയില്‍ രഹസ്യവിമാനങ്ങള്‍, ഡ്രോണുകൾ, മിസൈലുകൾ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്താനും വേര്‍തിരിച്ചറിയാനും ഇതിനു സാധിക്കും. ഈ റഡാർ വന്നാൽ അതിർത്തി രാജ്യമായ ഇന്ത്യയ്ക്കും ഭീഷണി തന്നെയാണ്. സമുദ്രത്തിലൂടെയുള്ള വെല്ലുവിളികളെ നേരിടാൻ ഈ റഡാറിനു സാധിക്കുമെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ ചൈന കടലിലേക്ക് എത്തുന്ന അമേരിക്കൻ പോർവിമാനങ്ങളെയും കപ്പലുകളെയും പെട്ടെന്ന് നിരീക്ഷിക്കാനും വേണ്ട നീക്കങ്ങൾ നടത്താനും ഇതുവഴി സാധിക്കും.നേരത്തെ ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷന്റെ (CETC) ഇന്റലിജന്റ് പെർസെപ്ഷൻ ടെക്നോളജി ലബോററ്ററി ആദ്യ ചൈനീസ് ക്വാണ്ടം റഡാറും വികസിപ്പിച്ചെടുത്തിരുന്നു. രണ്ടു വർഷം മുൻപ് തന്നെ ഇതിന്റെ ആദ്യഘട്ട പരീക്ഷണവും നടന്നിരുന്നു.സിംഗിൾ ഫൊട്ടോൺ ഡിറ്റെക്ഷൻ ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ റഡാറുകളെക്കാള്‍ മികച്ച ശേഷിയുള്ള പുതിയ റഡാര്‍ ക്വാണ്ടം ഫൊട്ടോൺസ് ഉപയോഗിച്ചാണ് വസ്തുക്കളെ കണ്ടുപിടിക്കുന്നത്. സാധാരണ റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതും രഹസ്യ സാങ്കേതികത ഉപയോഗിക്കുന്നതുമായ വിമാനങ്ങളെ കണ്ടുപിടിക്കുന്നതിനു ഉപയോഗിക്കാം. അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റുകള്‍ (എഫ്–35) വരെ കണ്ടെത്താൻ ഈ റഡാറിനു സാധിക്കും.ശത്രുവിമാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ ജാം ചെയ്യുകയോ ചെയ്യുന്ന ഉപകരണങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുന്നതിനും ഈ റഡാര്‍ സഹായിക്കും. കുറഞ്ഞ ഊര്‍ജ്ജനില മാത്രം ആവശ്യമായതിനാല്‍ ബയോമെഡിസിന്‍ രംഗത്തും ഇതേ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...