Home LATEST റഷ്യയുടെ എസ്–400 ഉപേക്ഷിച്ചാൽ അഞ്ചാം തലമുറ പോർവിമാനം എഫ്–35 നൽകാൻ തയാറാണെന്ന് അമേരിക്ക

റഷ്യയുടെ എസ്–400 ഉപേക്ഷിച്ചാൽ അഞ്ചാം തലമുറ പോർവിമാനം എഫ്–35 നൽകാൻ തയാറാണെന്ന് അമേരിക്ക

റഷ്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനമായ എസ്–400 വാങ്ങുന്ന രാജ്യങ്ങളെ എല്ലാം അമേരിക്ക പിന്തുടരുകയാണ്. ഇന്ത്യയും തുർക്കിയും റഷ്യയുടെ എസ്–400 ഉപേക്ഷിച്ചാൽ വേണ്ട പ്രതിരോധ സഹായങ്ങൾ നൽകാമെന്നാണ് അമേരിക്ക ഓഫർ ചെയ്യുന്നത്. ഇന്ത്യ എസ്–400 ഉപേക്ഷിച്ചാൽ അഞ്ചാം തലമുറ പോർവിമാനം എഫ്–35 നൽകാൻ തയാറാണെന്ന് അമേരിക്കൻ വക്താവ് അറിയിച്ചു.കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഇന്ത്യ റഷ്യയുമായി 543 കോടിയുടെ എസ്–400 ഇടപാട് ഒപ്പുവച്ചത്. അന്നു മുതൽ അമേരിക്കയുടെ ഭാഗത്തു നിന്നു എതിർപ്പുകളും പ്രതിഷേധവും തുടങ്ങി. റഷ്യയുമായി ഇടപാട് തുടർന്നാൽ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് വരെ അമേരിക്ക ഭീഷണിപ്പെടുത്തി. ഇന്ത്യയെ പോലെ തുര്‍ക്കിയെയും അമേരിക്ക ഭീഷണിപ്പെടുത്തുന്നുണ്ട്. തുർക്കിയും റഷ്യയും തമ്മിലുള്ള എസ്-400 ഇടപാടിൽ എന്തു സംഭവിക്കുമെന്നാണ് ഇന്ത്യ ഇപ്പോൾ നിരീക്ഷിക്കുന്നത്.റഷ്യയുടെ എസ്–400 നു പകരം അമേരിക്കയുടെ ഏറ്റവും പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ നൽകാമെന്നും ഇന്ത്യക്ക് വാഗ്ദാനമുണ്ട്. നസാംസ്–2, താഡ്, പാട്രിയറ്റ് എന്നിവയിൽ ഏതു വേണമെങ്കിലും നൽകാമെന്നാണ് അമേരിക്കയുടെ ഓഫർ. എന്നാൽ എസ്–400 കരാറിൽ നിന്നു വിട്ടുനിൽക്കില്ലെന്ന് ഇന്ത്യ നിരവധി തവണ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...