Home LATEST ഇന്റര്‍നെറ്റ് 2030നു മുൻപ് വിഭജിക്കപ്പെടുമെന്ന എറിക് സ്മസിന്റെ അപിപ്രായം സംഭവിക്കാൻ പോകുന്നു.

ഇന്റര്‍നെറ്റ് 2030നു മുൻപ് വിഭജിക്കപ്പെടുമെന്ന എറിക് സ്മസിന്റെ അപിപ്രായം സംഭവിക്കാൻ പോകുന്നു.

വിദ്യാഭ്യാസമുള്ള മനുഷ്യര്‍ക്കു മുന്നില്‍ അവതരിച്ച ഏറ്റവും വലിയ ‘അദ്ഭുതമാണ്’ ഇന്റര്‍നെറ്റ്. സ്വതന്ത്രവും അനിര്‍ഗളവുമായ ഇന്റര്‍നെറ്റിന്റെ ഒഴുക്ക് സംസ്‌കാരങ്ങളെയും രാജ്യങ്ങളെയും തമ്മിലല്‍ അടുപ്പിക്കുകയും അറിവിന്റെ ബണ്ടുകള്‍ പൊട്ടിച്ചു വിട്ട് സാധാരണക്കാരിലേക്കു പോലും എത്തുകയും ചെയതു. മറ്റൊരു ശക്തിക്കുമാകാത്തതു പോലെ ഈ കടമ ഇന്റര്‍നെറ്റ് ചുരുങ്ങിയ കാലത്തിനിടയില്‍ നിര്‍വഹിക്കുകയും ചെയ്തു. അത് അങ്ങനെ തന്നെ നില്‍ക്കുന്നതാണ് മനുഷ്യരാശിക്കു നല്ലതെന്ന് കൂടുതല്‍ പേര്‍ വാദിക്കുമ്പോഴും ഇന്റര്‍നെറ്റ് 2030നു മുൻപ് വിഭജിക്കപ്പെടുമെന്ന് ഗൂഗിളിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് എറിക് സ്മഡ്റ്റ് പറഞ്ഞിരുന്നു. പലര്‍ക്കും അതത്ര വിശ്വസനീയമായി തോന്നിയിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവചനം ഇന്റര്‍നെറ്റ് വിഭജിക്കപ്പെടുകയും ഒരു പകുതി ചൈനയും മറു പകുതി അമേരിക്കയും കൈയ്യില്‍ വയ്ക്കും എന്നുമായിരുന്നു. അതും അതിലപ്പുറവും സംഭവിക്കാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.ഒരു പക്ഷേ, അദ്ദേഹം പ്രവചിച്ചതിനു മുൻപ് തന്നെ അത്തരം ഒരു സാഹചര്യം വന്നേക്കാം. പ്രശസ്ത ചൈനീസ് ടെക്‌നോളജി കമ്പനിയായ വാവെയെ അമേരിക്കയിലെ ഡൊണള്‍ഡ് ട്രംപ് ഭരണകൂടം കരിംപട്ടികയില്‍ പെടുത്തിയതാണ് എല്ലാം ശീഘ്രമാക്കന്‍ ഇപ്പോള്‍ പെട്ടെന്നു വന്നുപെട്ട കാരണം. 5ജിയുടെ വിതരണം ഒരോ രാജ്യത്തെ സംബന്ധിച്ചും അത്രമേല്‍ പ്രാധാന്യമുള്ളതാണ്. വിവിധ രാജ്യങ്ങളില്‍ 5ജി എത്തണമെങ്കില്‍ അമേരിക്കയുടെയോ ചൈനയുടെയോ ചേരികളില്‍ നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവില്‍ 5ജി ഏറ്റവും ചിലവു കുറച്ചു നടപ്പാക്കാന്‍ കഴിയുന്ന കമ്പനി വാവെയാണ്. ഇതുവരെ അവരുടെ സേവനം തേടിയത് 30 രാജ്യങ്ങളാണ്.എന്നാല്‍ കഴിഞ്ഞ രണ്ടു മാസത്തോളമായി അവരുടെയടുത്തേക്ക് അധികം രാജ്യങ്ങള്‍ ചെല്ലുന്നില്ല. ഈ കാലയളവില്‍ നോക്കിയ കമ്പനിക്കു ലഭിച്ചത് 12 ആവശ്യക്കാരെയാണെങ്കില്‍ വാവെയ്ക്ക് കിട്ടയത് മൂന്നു ഓര്‍ഡറുകള്‍ മാത്രമാണ്. ഇനി തങ്ങളുടെ രാജ്യത്ത് 5ജി എത്തിക്കാനായി ഇരു ചേരികളിലേക്കും രാജ്യങ്ങള്‍ ചെല്ലുന്നതോടെ ഇന്റര്‍നെറ്റ് വിഭജനത്തിന്റെ കഥ തുടങ്ങിയേക്കും എന്നാണ് പറയുന്നത്. അതായത് 5ജി സ്വതന്ത്ര ഇന്റര്‍നെറ്റിന്റെ സ്വച്ഛതയ്ക്കു ഭംഗം വരുത്തിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...