Home LATEST രാജ്യസുരക്ഷ:വാവേയുടെ സ്മാർട്ഫോണുകളിൽ ആൻഡ്രോയിഡ് സേവനം തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഗൂഗിൾ.

രാജ്യസുരക്ഷ:വാവേയുടെ സ്മാർട്ഫോണുകളിൽ ആൻഡ്രോയിഡ് സേവനം തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഗൂഗിൾ.

ചൈനീസ് സ്മാർട്ഫോൺ ബ്രാന്റായ വാവേയുടെ സ്മാർട്ഫോണുകളിൽ ആൻഡ്രോയിഡ് സേവനം തുടരാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഗൂഗിൾ.അമേരിക്കയുടെ രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയാണ് ഗൂഗിൾ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട് ചെയ്യുന്നു.നിരോധനത്തെ തുടർന്ന് വാവേ ആൻഡ്രോയിഡിന്റെ ഒരു സങ്കരരൂപം ഉപയോഗിക്കാൻ നിർബന്ധിതരാവുമെന്നും അതുവഴി ഹാക്കിങ് ഭീഷണി വർധിപ്പിക്കുമെന്നും അങ്ങനെ വന്നാൽ ചൈനയിൽ നിന്നുള്ള ഭീഷണി മാത്രമായിരിക്കില്ലെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു.വാവേ ടെക്നോളജീസിനേയും അനുബന്ധസ്ഥാപനങ്ങളേയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള അമേരിക്കൻ വാണിജ്യ വകുപ്പിന്റെ നടപടിയെ തുടർന്ന് ഗൂഗിൾ ഉൾപ്പടെയുള്ള ഏല്ലാ അമേരിക്കൻ കമ്പനികളും വാവേയുമായുള്ള വ്യാപാരബന്ധം നിർത്തിവെക്കാൻ നിർബന്ധിതരായിരിക്കുകയാണ്.ഈ സാഹചര്യത്തിൽ വാവേ ഫോണുകളിൽ ആൻഡ്രോയിഡിന്റെ സുരക്ഷ അപ്ഡേറ്റുകളും സോഫ്റ്റ് വെയർ അപ്ഡേറ്റുകളും ഗൂഗിളിന് നൽകാനാവില്ല.ഇപ്പോൾ ഒരു താൽകാലിക ലൈസൻസിന് മേലാണ് വാവേ ഫോണുകൾക്ക് ആൻഡ്രോയിഡ് ഉപയോഗിക്കാൻ കഴിയുന്നത്.ആൻഡ്രോയിഡിൽ നിന്നും വേർപെടുത്തി നിർമിക്കുന്ന ഓഎസ് ലോകത്ത് എവിടെ അവതരിപ്പിച്ചാലും അത് അമേരിക്കൻ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആണ് എന്ന് ഗൂഗിൾ പറയുന്നു.ഗൂഗിളിന്റെ സേവനങ്ങൾ ലഭ്യമല്ലാത്ത ഒരു ആൻഡ്രോയിഡ് പതിപ്പ് നിർമിക്കാനാണ് വാവേയുടെ നീക്കം.ആർക് എന്ന പേരിൽ നിലവിലുള്ള ആൻഡ്രോയിഡ് ആപ്പുകൾ എല്ലാം പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം നിർമിക്കാനുള്ള ശ്രമത്തിലാണ് വാവേ. ഗൂഗിൾ പ്ലേ സേവനങ്ങൾ ലഭ്യമല്ലാത്തതിനാൽ.പ്ലേ സ്റ്റോറിന് പകരം മറ്റ് ആപ്പ് സ്റ്റോറുകളുടെ പിന്തുണ തേടാനും വാവേ പദ്ധതിയിടുന്നുണ്ട്.ആൻഡ്രോയിഡ് സേവനങ്ങൾക്കും ആപ്പുകൾക്കും ഗൂഗിൾ നൽകിവരുന്ന ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റ് സംവിധാനം വാവേയുടെ സ്മാർട്ഫോൺ ഓഎസിന് ഉണ്ടാവില്ല.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ലഭ്യമായ ആൻഡ്രോയിഡ് ആപ്പുകൾക്ക് ഗൂഗിൾ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...