Home LATEST ഗൂഗിളിന്റെ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം നവംബറിൽ ആരംഭിക്കും

ഗൂഗിളിന്റെ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം നവംബറിൽ ആരംഭിക്കും

ഗൂഗിളിന്റെ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം നവംബറിൽ ആരംഭിക്കും. ക്ലൗഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റേഡിയ അമേരിക്ക, യുകെ, ഫ്രാൻസ് ഉൾപ്പടെ 14 രാജ്യങ്ങളിൽ ലഭ്യമാവും.ഇന്ത്യ ഇക്കൂട്ടത്തിൽ ഇല്ല. എന്നാൽ 2020-ഓടെ കൂടുതൽ രാജ്യങ്ങളിലേക്ക് സ്റ്റേഡിയ ലഭ്യമാക്കും.ഒരു മാസത്തേക്ക് 9.99 ഡോളർ (691 രൂപ) ആണ് സ്റ്റേഡിയ പ്രോ ഉപയോഗിക്കാൻ ആവശ്യമായ ചിലവ്. 4കെ എച്ച്ഡിആർ റസലൂഷനിൽ 60 എഫ്പിഎസിൽ വീഡിയോ കളിക്കാൻ സ്റ്റേഡിയയിൽ സാധിക്കും.നിരവധി സൗജന്യ ഗെയിമുകളുടെ ശേഖരം ഇതിലുണ്ടാവും.കൂടാതെ ഫൗണ്ടേഴ്സ് എഡിഷൻ എന്ന പേരിൽ 130 ഡോളർ (9009 രൂപ) വില വരുന്ന ഒരു കിറ്റും ഗൂഗിൾ ലഭ്യമാക്കും.ഇതിൽ ഒരു സ്റ്റേഡിയ കൺട്രോളർ, ക്രോം കാസ്റ്റ് അൾട്ര, ഡെസ്റ്റിനി 2 ഗെയിമിന്റെ സൗജന്യ പതിപ്പ്, മൂന്ന് മാസത്തെ സബ്സ്ക്രിപ്ഷൻ, മൂന്ന് മാസത്തേക്ക് ബഡ്ഡി പാസ് എന്നിവ ലഭിക്കും.സ്റ്റേഡിയയുടെ സൗജന്യ പതിപ്പായ സ്റ്റേഡിയ ബേസ് 2020 ലാണ് ലഭ്യമാക്കുക. ഈ സൗജന്യ പതിപ്പിൽ നിങ്ങൾക്ക് 1080 പിക്സൽ റസലൂഷനിൽ 60 എഫ്പിഎസിൽ ഗെയിം കളിക്കാം.ബല്ദൂർസ് ഗേറ്റ് 3, ഡെസ്റ്റിനി 2, ടോം ക്ലാൻസിസ് ദ ഡിവിഷൻ 2, ഗെറ്റ് പാക്ക്ഡ്, GYLT, ടോം ക്ലാൻസീസ് ഗോസ്റ്റ് റീകോൺ ബ്രേക്ക് പോയിന്റ്, മോർട്ടൽ കോംബാറ്റ് 11 ഉൾപ്പടെയുള്ള ഗെയിമുകൾ സ്റ്റേഡിയയിൽ കളിക്കാം.ഡെസ്ക്ടോപ്പ് കംപ്യൂട്ടർ, ലാപ്ടോപ്പ്, ക്രോംകാസ്റ്റ് ബന്ധിപ്പിച്ച ടിവി, പിക്സൽ3, പിക്സൽ 3എ സ്മാർട്ഫോണുകൾ എന്നിവയിൽ സ്റ്റേഡിയ സേവനം ഉപയോഗിക്കാനാവും. മറ്റ് ഉപകരണങ്ങളിലേക്ക് സ്റ്റേഡിയ പിന്നീട് ലഭ്യമാക്കുമെന്ന് ഗൂഗിൾ പറഞ്ഞു. സ്റ്റേഡിയ ഉപയോഗിക്കണമെങ്കിൽ മികച്ച ഇന്റർനെറ്റ് കണക്ഷൻ നിർബന്ധമായും ഉണ്ടായിരിക്കണം.സാൻഫ്രാൻസിസ്കോയിൽ നടന്ന ഈ വർഷത്തെ ഗെയിം ഡെവലപ്പർ കോൺഫറൻസിലാണ് ഗൂഗിൾ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം അവതരിപ്പിച്ചത്. സോണി പ്ലേസ്റ്റേഷൻ, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് പോലുള്ളവ ഗെയിമിങ് കൺസോളുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണെങ്കിൽ ഇന്റർനെറ്റിന്റെ സഹായത്തോടെ ക്ലൗഡ് അധിഷ്ടിതമായ സേവനമാണ് സ്റ്റേഡിയ നൽകുന്നത്.അതായത് സ്വന്തമായി കംപ്യൂട്ടറും, സ്മാർട് ടിവിയും പിക്സൽ ഫോണുകളും ഉള്ളവർക്ക് സ്റ്റേഡിയ ഉപയോഗിക്കാൻ മറ്റൊരു വിലയേറിയ ഉപകരണത്തിന്റെ ആവശ്യമില്ല. ഇന്റർനെറ്റ് കണക്ഷൻ മാത്രം മതി.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...