Home LATEST കപ്പലിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തി ചൈന

കപ്പലിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തി ചൈന

കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപണം നടത്തി ചൈനയ്ക്ക് നേട്ടം കൊയ്തു.ലോങ് മാർച്ച്-11 റോക്കറ്റാണ് വിക്ഷേപിച്ചത്. ഷാൻഡോങ് പ്രവിശ്യയിൽ മഞ്ഞക്കടലിൽ സഞ്ചരിക്കുന്ന വിക്ഷേപണത്തറയിൽ നിന്നും കഴിഞ്ഞ ദിവസമാണ് വിക്ഷേപണം നടത്തിയത്.കടലിൽ നിന്നും റോക്കറ്റ് വിക്ഷേപണം നടത്തുന്ന ആദ്യ രാജ്യമാണ് ചൈന.ലോങ് മാർച്ച് റോക്കറ്റ് പരമ്പരയിലെ 306-മത് റോക്കറ്റ് ആണ് വിക്ഷേപിച്ചത്.ഒന്നിലധികം ഉപഗ്രഹങ്ങളെ ഒരേസമയം ബഹിരാകാശത്തെത്തിക്കാൻ ശേഷിയുള്ള റോക്കറ്റ് ആണ് ലോങ് മാർച്ച്-11.ഇത്തവണ കാറ്റിന്റെ ഗതിനിർണയത്തിനും ചുഴലിക്കാറ്റുകളുടെ നിരീക്ഷണത്തിനും കാലാവസ്ഥാ പ്രവചനത്തിനുമായി ചൈനീസ് അക്കാദമി ഓഫ് സ്പേസ് ഫ്ളൈറ്റ് ടെക്നോളജി നിർമിച്ച ബൂഫെങ്-1എ, ബൂഫെങ്-1ബി എന്നീ ഉപഗ്രഹങ്ങളും അഞ്ച് വാണിജ്യ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.ബഹിരാകാശ ഗവേഷണ രംഗത്ത് വൻ നിക്ഷേപമാണ് ചൈന നടത്തിവരുന്നത്.വിവര സാങ്കേതിക രംഗത്തും നിരീക്ഷണങ്ങൾക്കുമായി വൻ ഉപഗ്രഹ ശൃംഖല ബഹിരാകാശത്ത് വിന്യസിക്കാനുള്ള പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...