Home LATEST ആമസോണിന്റെ പ്രൈം എയർ ഡെലിവറി ഡ്രോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.

ആമസോണിന്റെ പ്രൈം എയർ ഡെലിവറി ഡ്രോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു.

ആമസോണിന്റെ പ്രൈം എയർ ഡെലിവറി ഡ്രോണിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ലാസ് വെഗാസിൽ നടക്കുന്ന ആമസോണിന്റെ റി:മാർസ് കോൺഫറൻസിലാണ് ഡ്രോൺ അവതരിപ്പിച്ചത്. കുത്തനെ ഉയരുകയും താഴുകയും ചെയ്യുന്ന വിമാനങ്ങളെ പോലെ മുന്നോട്ട് കുതിക്കുകയും ചെയ്യുന്ന ഈ ഡ്രോൺ മാസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്ന് ആമസോൺ പറഞ്ഞു.വാണിജ്യ വിമാനങ്ങളെ പോലെ സുരക്ഷിതമാണ് പ്രൈം എയർ ഡെലിവറി ഡ്രോൺ എന്ന് ആമസോൺ കൺസ്യൂമർ വേൾഡ് വൈഡ് സിഇഓ ജെഫ് വിൽക് പറഞ്ഞു.തെർമൽ ക്യാമറകൾ, ഡെപ്ത് ക്യാമറകൾ, സോണാർ സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ് പുതിയ ഡ്രോണിന്റെ പ്രവർത്തനം. മെഷീൻ ലേണിങ് സംവിധാനവും ഡ്രോണിലുള്ള കംപ്യൂട്ടർ സാങ്കേതികവിദ്യയും തടസങ്ങൾ സ്വയം തിരിച്ചറിയുന്നതിനും വഴികാണിക്കുന്നതിനും സഹായിക്കുന്നു. പാരാഗ്ലൈഡർമാർ, വൈദ്യുതി ലൈനുകൾ ഉൾപ്പടെ ഇതിന് തിരിച്ചറിയാനാകും.സുരക്ഷാ കവചങ്ങൾ നൽകിയാണ് ഡ്രോണിന്റെ റോട്ടറുകൾ സ്ഥാപിച്ചിട്ടുള്ളത്. ഡ്രോണിന്റെ ചിറകുകൾക്ക് ഈ കവചം സുരക്ഷ നൽകും.ഈ ഡ്രോണിന് ആറ് വിധം ചലനങ്ങൾ സാധ്യമാണ് (six digrees of freedom). അതായത് വളരെ എളുപ്പം വായുവിൽ മുന്നോട്ടും പിന്നോട്ടും താഴേക്കും മുകളിലേക്കും പോവാനും തിരിയാനും മറിയാനുമെല്ലാം ഡ്രോണിന് സാധിക്കും.മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും എവിടെയാണ് ഡ്രോ്ൺ ആദ്യമായി അവതരിപ്പിക്കുകയെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...