Home LATEST നഗ്നനേത്രങ്ങള്‍കൊണ്ട് തന്നെ രാത്രിയേയും പകലിനേയും വേര്‍തിരിച്ച് കാണാനാകുന്ന ചിത്രം പുറത്തുവിട്ടു.

നഗ്നനേത്രങ്ങള്‍കൊണ്ട് തന്നെ രാത്രിയേയും പകലിനേയും വേര്‍തിരിച്ച് കാണാനാകുന്ന ചിത്രം പുറത്തുവിട്ടു.

നഗ്നനേത്രങ്ങള്‍കൊണ്ട് തന്നെ രാത്രിയേയും പകലിനേയും വേര്‍തിരിച്ച് കാണാനാകുന്ന ചിത്രമാണ് പുറത്തുവിട്ടത്.അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ സഞ്ചാരിയാണ് ചിത്രം പുറത്തുവിട്ടത്.രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ഇപ്പോഴുള്ള സഞ്ചാരി ക്രിസ്റ്റീന ഹാമൊക്ക് കോചാണ് ഈ ചിത്രം തന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്തത്.വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം കാണാനാകുന്ന ഭൂമിയുടെ അപൂര്‍വ്വ ദൃശ്യമെന്ന് പറഞ്ഞാണ് കോച് ഇത് പുറത്തുവിട്ടിരിക്കുന്നത്.എന്തുകൊണ്ടാണ് രാവും പകലും ഒന്നിച്ചു കാണാവുന്ന ഈ ദൃശ്യം അത്രമേല്‍ അപൂര്‍വ്വമാകുന്നതെന്നതും കോച് വ്യക്തമാക്കുന്നുണ്ട്. പൊതുവേ രാജ്യാന്തര ബഹിരാകാശ നിലയം ഭൂമിയെ വലം വെക്കുന്നത് സൂര്യവെളിച്ചമുള്ള ഭൂമിയുടെ വശത്തുകൂടെയാണ്. അതുകൊണ്ട് ഇത്തരം രാവും പകലും ഒന്നിച്ചു വരിക ബഹിരാകാശ സഞ്ചാരികള്‍ക്കും അപൂര്‍വ്വമായ കാഴ്ച്ചയാണെന്നാണ് കോച് വിശദീകരിക്കുന്നത്.ഭൂമിയില്‍ നിന്നും ഏകദേശം 220 മൈല്‍ ഉയരത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്. ഓരോ 92 മിനിറ്റിലും നിലയം ഭൂമിയെ വലം വെക്കുന്നുവെന്നാണ് കണക്ക്. മണിക്കൂറില്‍ 17200 മൈല്‍ വേഗത്തിലാണ് ബഹിരാകാശ നിലയത്തിന്റെ സഞ്ചാരം. ഓരോ ദിവസവും ശരാശരി 15-16 സൂര്യോദയങ്ങളും അസ്തമയങ്ങളും ബഹിരാകാശ നിലയത്തിലുള്ളവര്‍ കാണും.അതായത് ഓരോ വര്‍ഷവും കണക്കാക്കിയാല്‍ സൂര്യോദയ അസ്തമയങ്ങളുടെ എണ്ണം പതിനായിരത്തോളം വരും. കഴിഞ്ഞ മാര്‍ച്ച് 14നാണ് കോച് അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയായ നിക് ഹോഗിനും റഷ്യയുടെ അലെക്‌സി ഒവ്ചിനിനും ഒപ്പം ബഹിരാകാശ നിലയത്തിലെത്തിയത്. 328 ദിവസമാണ് കോച് നിലയത്തില്‍ കഴിയുക. 2020ല്‍ ഭൂമിയില്‍ തിരിച്ചെത്തുമ്പോഴേക്കും ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ നിലയത്തിലെ വാസം എന്നതടക്കമുള്ള നിരവധി ബഹിരാകാശ റെക്കോഡുകളും ഈ അമേരിക്കക്കാരി സ്വന്തമാക്കിയിരിക്കും. നിലവില്‍ നാസയുടെ പെഗി വൈറ്റ്‌സണാണ്(288) ഈ റെക്കോഡ്. ആറ് മാസത്തിനുള്ളില്‍ കോചും സംഘവും 250ഓളം ശാസ്ത്ര പരീക്ഷണങ്ങള്‍ ബഹിരാകാശ നിലയത്തില്‍ വെച്ച് നടത്തും. ജീവശാസ്ത്രം, ഭൂമിശാസ്ത്രം, മാനവികശാസ്ത്രം, ഭൗതികശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങി വിവിധ മേഖലകളിലെ പരീക്ഷണങ്ങളാകും ഇത്. ഇതില്‍ 75 എണ്ണം ആദ്യമായാണ് ബഹിരാകാശത്ത് പരീക്ഷിക്കപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...