Home LATEST ഐപാഡുകൾക്ക് വേണ്ടി പ്രത്യേകം ഐപാഡ് ഓഎസ് ആപ്പിൾ അവതരിപ്പിച്ചു.

ഐപാഡുകൾക്ക് വേണ്ടി പ്രത്യേകം ഐപാഡ് ഓഎസ് ആപ്പിൾ അവതരിപ്പിച്ചു.

ഐപാഡുകൾക്ക് വേണ്ടി പ്രത്യേകം ഐപാഡ് ഓഎസ് ആപ്പിൾ അവതരിപ്പിച്ചു. ഐ.ഒ.എസിൽ അതിഷ്ടിതമായാണ് പുതിയ ഒ എസ് തയ്യാറാക്കിയിട്ടുള്ളത്.പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആയി വേർപെടുത്തിയെങ്കിലും നേരത്തെ ഉണ്ടായിരുന്നതിൽ നിന്നും കാര്യമായ മാറ്റമൊന്നും ഐപാഡ് ഓഎസിലില്ല. എന്നാൽ ആപ്പുകളുടെ ഉപയോഗവും, സ്ക്രീനിന്റെ പ്രവർത്തനവുമെല്ലാം ടാബ്ലെറ്റുകൾക്ക് വേണ്ടിയുള്ളതാണ്.മാക് ഓഎസ് കംപ്യൂട്ടർ ഡെസ്ക് ടോപ്പിന് സമാനമാണ് പുതിയ ഐപാഡ് ഓഎസിന്റെ ഹോംസ്ക്രീൻ. സ്ഥിരമായി ഉപയോഗിക്കുന്ന ആപ്പുകൾ ഡെസ്ക് ടോപ്പിൽ പിൻ ചെയ്തുവെക്കാം. മാക്കിലേത് പോലെ കീബോർഡ് ഷോർട്ട്കട്ടുകളും എളുപ്പം ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഫ്ളോട്ടിങ് കീബോർഡും ഇതിൽ ലഭ്യമാണ്. സ്ക്രീൻ ടൈം സംവിധാനവും ഐപാഡിൽ ലഭ്യമാണ്.സ്ലൈഡ്-ഓവര്‍ ഫീച്ചറിലൂടെ ഒന്നിലേറെ ആപ്പുകള്‍ അങ്ങോട്ടും ഇങ്ങോട്ടും സ്വൈപ് ചെയ്തു മാറ്റാം. സ്പ്ലിറ്റ് വ്യൂ കൂടുതല്‍ മെച്ചപ്പെടുത്തി. നോട്‌സും മെയിലും, അല്ലെങ്കില്‍ നോട്‌സും സഫാരിയും ഒരേ സമയം സ്പ്ലിറ്റ് വ്യൂ ഫീച്ചര്‍ ഉപയോഗിച്ച് തുറക്കാം. ഐപാഡിലെ സഫാറി ഡെസ്‌ക്ടോപ് ക്ലാസ് ആക്കി മാറ്റി. ഇനി ഐപാഡിലെ സഫാരി മൊബൈല്‍ വെബ്‌സൈറ്റുകളെയായിരിക്കില്ല വിളിച്ചു വരുത്തുക, പകരം ഡെസ്‌ക്ടോപ് സൈറ്റുകളെ തന്നെ അവതരിപ്പിക്കും. ഐപാഡിന് മുപ്പതിലേറെ ഷോർട്കട്ടുകളും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നാവിഗേഷന്‍ വളരെ എളുപ്പമാക്കാം. ഡെസ്‌ക്ടോപില്‍ ചെയ്യുന്നതു പോലെ, വിന്‍ഡോകളെ വേര്‍പെടുത്തി മാറ്റിവയ്ക്കാം.ഐഫോണിന്റെ ചേട്ടന്‍ ആയിരുന്നു ഐപാഡ് എങ്കില്‍ പുതിയ മാറ്റങ്ങള്‍ക്കു ശേഷം മാക് കംപ്യൂട്ടറുകളുടെ അനുജനായി മാറുകയാണ്. ഒരു ഡൗണ്‍ലോഡ് മാനേജറും ഐപാഡിനു ലഭിക്കും. കംപ്യൂട്ടറുകളെ പോലെ, ഐപാഡുകള്‍ക്ക് എക്‌സ്ടേണല്‍ ഡ്രൈവുകള്‍ ഉപയോഗിക്കാനാകും. എസ്ഡി കാര്‍ഡും എക്‌സ്ടേണല്‍ ഡ്രൈവും ഐപാഡുമായി ബന്ധിപ്പിച്ച ശേഷം ഫയല്‍സ് ആപ് തുറന്നാല്‍ അവയിലെ ഫയലുകള്‍ കാണാനാകും. മൗസ് സപ്പോര്‍ട്ടും, കൂടുതല്‍ മെച്ചപ്പെട്ട എക്‌സ്ടേണല്‍ കീബോര്‍ഡ് സപ്പോര്‍ട്ടും കിട്ടും. വയര്‍ലെസ് മൗസാണോ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഉറപ്പില്ല.ഐപാഡ് ഒഎസ് ഇപ്പോള്‍ മുതല്‍ ഡിവലപ്പര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഐപാഡ് എയര്‍ 2, ഐപാഡ് അഞ്ചാം ജനറേഷന്‍, അല്ലെങ്കില്‍ ഐപാഡ് മിനി 4 മുതലുള്ള എല്ലാ ഐപാഡുകള്‍ക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം സ്വീകരിക്കാനാകും. എല്ലാ ഐപാഡ് പ്രോ മോഡലുകളും ഐപാഡ് ഒഎസ് സ്വീകരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

ഇന്ത്യയിലെ മൊബൈൽ നമ്പരുകൾ 11 അക്കമാക്കാൻ ട്രായ് ശുപാർശ

രാജ്യത്തെ മൊബൈൽ നമ്പരുകൾ പതിനൊന്ന് അക്കങ്ങളായി വർദ്ധിപ്പിക്കണം എന്ന ശുപാർശയുമായി ടെലിക്കോം റെഗുലേറ്ററായ ട്രായ് രംഗത്ത്. നിലവിൽ ഇന്ത്യയിലെ മൊബൽ നമ്പരുകളിൽ പത്ത് അക്കങ്ങളുള്ള നമ്പരുകളാണ് ഉള്ളത്. രാജ്യത്ത് മൊബൈൽ...

വ്യവസായ ലോകത്തിന് ആശ്വാസമായി ‘എഫിസ’ത്തിന്റെ വര്‍ക്ക് ഫ്രം ഹോം മോണിറ്ററിങ്

കോവിഡ്- 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകത്തിന്റെ പലവിധ പ്രതിസന്ധികളാണ് ജനങ്ങൾ നേരിടുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നവരിൽ വലിയൊരു വിഭാഗം തൊഴിലുടമകളും ശമ്പളം വാങ്ങി ജീവിക്കുന്ന ഇടത്തരക്കാരുമാണ്.മുൻകരുതൽ നടപടിയായി പല ജോലിസ്ഥലങ്ങളും...

ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍

കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്. വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ്...

വിമർശനങ്ങൾ :പ്രത്യേക നിർദേശക സമിതിയെ നിയമിച്ച് ടിക് ടോക്ക്.

ഉള്ളടക്ക നിയന്ത്രണ നയങ്ങളുടെ പേരിൽ അടുത്തകാലത്തായി ടിക് ടോക്ക് വ്യാപകമായ വിമർശനങ്ങൾ നേരിടുന്നുണ്ട്. ചൈനാ വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾക്ക് ടിക് ടോക്ക് നിയന്ത്രണമേർപ്പെടുത്തുന്നു എന്ന് അമേരിക്ക വിമർശനമുയർത്തിയിരുന്നു. ആളുകളുടെ ഭംഗിയുടേയും...

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്.

കൊ​റോണ വ്യാപനം മൂലം സ്മാർട്ഫോണുകളുടെ വിൽപനയിൽ വൻ ഇടിവ്. സ്മാർട്ഫോണുകൾ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വിൽപ്പനയിടിവാണിത്. ഫെബ്രുവരിയിൽ 38% ഇടിവാണ് പുതിയ ഫോണുകളുടെ വിൽപനയിൽ ഉണ്ടായതെന്ന് ഗവേഷണ...